കൊച്ചി|ഫാന്‍സുകാരെ സിനിമയില്‍ നിന്ന് നിരോധിക്കണമെന്ന്. ഫാന്‍സുകാര്‍ മണ്ടന്മാരാണെന്നും ഇവര്‍ വിചാരിച്ചാല്‍ മലയാള ചലചിത്ര മേഖലയില്‍ ഒരു സിനിമയും നന്നാകാനും ചീത്തയാകാനും പോകുന്നില്ലെന്നും വിനായകന്‍ പറഞ്ഞു.
നവ്യ നായരേയും വിനായകനേയും പ്രധാന കഥാപാത്രങ്ങളാക്കി വികെ പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തീ'യുടെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിനായകന്‍.
വിനായകന്റെ വാക്കുകള്‍:
ഫാന്‍സുകാരെന്ന മണ്ടന്മാര്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ല. ഈ അടുത്തൊരു മഹാനടന്റെ പടം ഇറങ്ങി. അതുകഴിഞ്ഞു നാലര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു കമെന്റ് കണ്ടു. ഒന്നരക്കോടി, പടം തുടങ്ങിയത് പന്ത്രണ്ടര മണിക്കാണ്. ഇന്റര്‍വെല്‍ ആയപ്പോള്‍ ഒന്നരയ്ക്ക് ആള്‍ക്കാര്‍ ഇറങ്ങി ഓടി എന്നാണ് ഈ പറയുന്നത്. ഇവിടുത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറിന്റെ പടമാണ്. പിന്നീട് ഒരു പൊട്ടനും ഉണ്ടായില്ല ഈ പടം കാണാന്‍. പിന്നെ ഇവര്‍ വിചാരിച്ചു ഈ പണി നടക്കില്ല. ഈ ഫാന്‍സ് വിചാരിച്ചത് കൊണ്ട് ഒരു സിനിമയും നന്നാകാനും പോകുന്നില്ല ചീത്തയാകാനും പോന്നില്ല. ഇതെല്ലാം വെറും ജോലിയില്ലാത്ത തെണ്ടികളാണ്. അത്രയേയുള്ളു.
ഫാന്‍സ് ഷോ നിരോധിക്കണോ, എന്ന ചോദ്യത്തിന് ഫാന്‍സിനെ തന്നെ നിരോധിക്കണം എന്നായിരുന്നു മറുപടി. 'ആരാണ് ഈ ഫാന്‍സിനെ ചുമന്നുകൊണ്ടു നടക്കുന്നത്. ഈ ഞാനല്ലേ, എന്നെ നിങ്ങള്‍ നിരോധിക്കു. അപ്പോള്‍ പിന്നെ ഫാന്‍സ് ഉണ്ടാവില്ലെല്ലോ. അതാണ് ഞാന്‍ നേരത്തെ പറഞ്ഞതെന്ന്. ഒന്നരക്കോടിയെന്ന്. ഇവിടുത്തെ ഏറ്റവും വലിയ നടനാണ്. പേര് ഞാന്‍ പറയുന്നില്ലന്നേയുള്ളൂ', വിനായകന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Vinayakan said that the fans are fools and the fans should be banned


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !