നേരത്തെ തന്നെ ഇക്കാര്യം നെറ്റ്ഫ്ലിക്സ് തീരുമാനിച്ചിരുന്നെങ്കിലും ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ ഇടിവിനെ തുടര്‍ന്ന് ഇത് പെട്ടെന്ന് നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. (Netflix password sharing update)
'പാസ്‌വേഡ് പങ്കുവക്കുന്നത് കൂടുതല്‍ ആളുകളിലേക്ക് നെറ്റ്ഫ്ലിക്സ് എത്താനും കൂടുതല്‍ പേര്‍ ഇത് ആസ്വദിക്കാനും സഹായകമാവും. ഒരു വീട്ടില്‍ താമസിക്കുന്ന അംഗങ്ങള്‍ക്കിടയില്‍ പാസ്‌വേഡ് പങ്കുവെക്കല്‍ എളുപ്പമാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും ഇതേപ്പറ്റി ചില ആശങ്ക നിലനില്‍ക്കുന്നുണ്ട്.'- നെറ്റ്ഫ്ലിക്സ് പറഞ്ഞു.
വീടിനു പുറത്തേക്ക് അക്കൗണ്ട് വിവരങ്ങള്‍ പങ്കുവെക്കാന്‍ അധിക തുക ഈടാക്കാനാണ് നെറ്റ്ഫ്ലിക്സിന്‍്റെ നീക്കം. ചിലി, കോസ്റ്റ റിക്ക, പെറു തുടങ്ങിയ രാജ്യങ്ങളില്‍ ഇതിന്‍്റെ പരീക്ഷണം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
എങ്ങനെയാണ് ഇത് കണ്ടെത്തുക എന്നതില്‍ വ്യക്തതയില്ല. നിലവില്‍ പലര്‍ ചേര്‍ന്ന് നെറ്റ്ഫ്ലിക്സ് അക്കൗണ്ട് എടുത്ത് പാസ്‌വേഡ് പങ്കുവച്ച് ഉപയോഗിക്കുകയാണ് പതിവ്. പുതിയ രീതി നിലവില്‍ വന്നാല്‍ ഈ പതിവിനു മാറ്റമുണ്ടായേക്കും.
Content Highlights: Netflix stops password sharing


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !