മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ.ശങ്കര നാരായണൻ അന്തരിച്ചു

0
മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ.ശങ്കര നാരായണൻ അന്തരിച്ചു | Senior Congress leader K Sankara Narayanan has passed away

പാലക്കാട്:
മുതിർന്ന കോൺഗ്രസ്സ് നേതാവും മഹാരാഷ്ട്ര മുൻ ഗവർണറുമായിരുന്ന കെ ശങ്കര നാരായണൻ (89) അന്തരിച്ചു.  പാലക്കാട്ടെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം.

1946-ൽ സ്റ്റേറ്റ് കോൺഗ്രസിൻ്റെ വിദ്യാർത്ഥി വിഭാഗമായിരുന്ന സ്റ്റുഡൻസ് ഓർഗനൈസേഷൻറെ പ്രവർത്തകനായാണ് അദ്ദേഹത്തിൻറെ രാഷ്ട്രീയ പ്രവേശനം. പിന്നീട് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു സജീവ രാഷ്ട്രീയ പ്രവർത്തകനായി മാറി.

1977-ൽ തൃത്താലയിൽ നിന്നാണ് ആദ്യമായി കേരള നിയമസഭാംഗമാകുന്നത്.  പിന്നീട് 1980-ൽ ശ്രീകൃഷ്ണപുരത്ത് നിന്നും 1987-ൽ ഒറ്റപ്പാലത്ത് നിന്നും 2001-ൽ പാലക്കാട് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1989-1991 കാലയളവിൽ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയർമാനായും 1977-1978-ൽ കെ.കരുണാകരൻ, എ.കെ. ആൻറണി മന്ത്രിസഭകളിൽ കൃഷി,സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും 2001-2004 ലെ എ.കെ. ആൻറണി മന്ത്രിസഭയിലെ ധനകാര്യ-എക്സൈസ് വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചു.
Content Highlights : Senior Congress leader K Sankara Narayanan has passed away
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !