ദുബായ് ഖിസൈസ് പോണ്ട് പാർക്കിൽ വെച്ച് ദുബായിലെ കോട്ടക്കൽ പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് പ്രൗഢഗംഭീരമായ ഇഫ്താർ വിരുന്ന് ഒരുക്കി. ഇഫ്താർ സംഗമം ദുബൈ മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് ചെമ്മുക്കൻ യാഹുമോൻ ഹാജി ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു.
കോട്ടക്കൽ ആലിക്കുട്ടികുരിക്കൾസ് വൈസ് പ്രസിഡണ്ട് ഡോ: ഇഖ്ബാൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രോഗ്രാമിൽ മലപ്പുറം ജില്ല ദുബൈ കെഎംസിസി സെക്രട്ടറി മുജീബ് കോട്ടക്കൽ, ദുബൈ കോട്ടക്കൽ മണ്ഡലം കെ എം സി സി സെക്രട്ടറി ഇസ്മായിൽ എറയസ്സൻ , ഹത്ത കെ എം സി സി വൈസ് പ്രസിഡന്റ് മൂസ കോട്ടക്കൽ,കാവതികളം 9 വാർഡ് മുസ്ലിം ലീഗ് മുൻ ട്രഷറർ പുളിക്കൽ അലവി ഹാജി,എന്നിവർ സംസാരിച്ചു.
ഇവരോടൊപ്പം കോട്ടക്കൽ മുനിസിപ്പാലിറ്റി യിലെ കെഎംസിസി പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും കുട്ടികളും ഒത്തുചേർന്നു. പ്രൗഢഗംഭീരമായ ഇഫ്താർ സംഗമത്തിൽ, ദുബൈ കോട്ടക്കൽ മുൻസിപ്പൽ കെഎംസിസി പ്രസിഡണ്ട് റാഷിദ് കെ കെ അധ്യക്ഷതവഹിച്ചു.
യുഎഇ കോട്ടക്കൽ മുൻസിപ്പൽ ട്രഷറർ മുസ്തഫ കാവതികളം,അലി കോട്ടക്കൽ. ബഷീർ വില്ലൂർ, ജാസിം പണിക്കർ കുണ്ട്,അലി പെരുംകുളം,മുഹമ്മദ് വില്ലൂർ,എന്നിവർ ഇഫ്താർ സംഗമത്തിന് ആശംസകൾ നേർന്നു, ഷാക്കിർ ചെമ്മുക്കൻ സ്വാഗതവും, ഉബൈദ് വില്ലൂർ നന്ദിയും പറഞ്ഞു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !