കോഴിക്കോട്: കേരളത്തിൽ എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് റമദാൻ മുപ്പത് പൂർത്തിയാക്കി ചെറിയ പെരുന്നാൾ ചൊവ്വാഴ്ച ആയിരിക്കുമെന്ന് കോഴിക്കോട് വലിയ ഖാസി അറിയിച്ചു. മാസപ്പിറവി കാണാൻ വിവിധ സ്ഥലങ്ങളിൽ ആളുകളെ നിയോഗിച്ചിരുന്നു. എന്നാൽ, എവിടെയും മാസപ്പിറവി ദൃശ്യമായില്ല.
സൗദി അടക്കം ഗൾഫ് രാജ്യങ്ങളിൽ നാളെ(തിങ്കളാഴ്ച)യാണ് ചെറിയ പെരുന്നാൾ. റമദാൻ 30 പൂർത്തിയാക്കിയാണ് ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ ആഘോഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !