വളാഞ്ചേരിയിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
വളാഞ്ചേരിയിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ | Three youths arrested with MDMA in Valancherry


വളാഞ്ചേരി: എം.ഡി.എം.എ എന്ന മാരക ലഹരിമരുന്നുമായി കാറിലെത്തിയ മൂന്നു യുവാക്കൾ വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. വെട്ടിച്ചിറ മുഴങ്ങാണി കുറ്റിപ്പുറത്തൊടി മുഹമ്മദ് ഷാഫി ( 30 ),കൊളത്തൂർ പിത്തിനിപ്പാറ സ്വദേശി മാണിയാടത്തിൽ ശ്രീശാന്ത് (24), വളാഞ്ചേരി കാട്ടിപ്പരുത്തി പളളിയാലിൽ സറിൻ എന്ന ബാബു (26) എന്നിവരെയാണ് വളാഞ്ചേരി മത്സ്യ മൊത്ത വിപണ കേന്ദ്രത്തിനു മുൻവശം വച്ച് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്ന് 163ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു. 

സിന്തറ്റിക് മയക്കുമരുന്ന് ഇനത്തിൽപെട്ട മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ (എം.ഡി.എം.എ) ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് കടത്തുന്ന സംഘത്തെകുറിച്ച് ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികെയാണ് വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ.ജി നേഷിൻ്റെ 
നേതൃത്വത്തിലുള്ള പൊലീസ് സംഘം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വാഹന പരിശോധനക്കിടെ കെ.എൽ.55 എ.എ 8560 ഹ്യൂണ്ടായ് കാറിൽ വരികയായിരുന്ന യുവാക്കൾ പിടിയിലാകുന്നത്.അതിമാരക മായക്കുമരുന്നായ MDMA സിന്തറ്റിക് ഡ്രഗുകളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്. രണ്ടോ മൂന്നോ തവണ ഉപയോഗിച്ചു കഴിഞ്ഞാൽ പോലും അഡിക്ട്ട് ആയി മാറുന്ന തരത്തിലുള്ള ഇനത്തിൽ പെട്ട, കൃത്രിമമായി ഉണ്ടാക്കുന്ന മയക്കുമരുന്നാണ് MDMA. പാർട്ടി ഡ്രഗ് എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഒറ്റത്തവണ ഉപയോഗിച്ചാൽ 18 മണിക്കൂറോളം ഇതിന്റെ ലഹരി നിലനിൽക്കും എന്നാണ് പറയപ്പെടുന്നത്. ഇത് ഉപയോഗിച്ചു കഴിഞ്ഞാൽ ക്ഷീണം അനുഭവപെടില്ല. കഴിഞ്ഞ ദിവസം വേങ്ങരയിൽ നിന്നും 780 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിലായിരുന്നു.  

 പ്രതികൾക്ക് ഇതിന് വേണ്ടി സാമ്പത്തിക സഹായം നൽകിയവരെയ കുറിച്ചും 
പ്രതികൾക്ക് ലഹരി വസ്തു ലഭിച്ച ഉറവിടത്തെപറ്റിയും, പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കുറിച്ചും
പോലീസ് അന്വേഷണം നടത്തി വരികയാണെന്നും വരും ദിവസങ്ങളിലും ശക്തമായ പരിശോധനകൾ നടത്തുമെന്നും ഇൻപെക്ടർ പറഞ്ഞു.പെരുന്നാൾ ആഘോഷത്തിനും കോളേജ് കുട്ടികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കുംആണ് പ്രധാനമായും ഇവർ വില്പന നടത്താറുള്ളത്. ഗ്രാമിന് 1500 രൂപക്ക് വാങ്ങുന്ന ഇവർ ഗ്രാമിന് 3000 രൂപക്കാണ്ആവശ്യക്കാർക്ക് നൽകാറുള്ളത് 
പ്രതികളെപിടികൂടിയ പോലീസ് സംഘത്തിൽ പ്രൊബേഷനറി si ഷമീൽ, scpo മോഹനൻ, cpo മാരായ പ്രദീപ്‌, വിനീത്, ജോൺസൻ തിരുർ dysp ശ്രീ വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നാണ് പുടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !