ഫുട്‌ബോള്‍ താരം ഇസ്ഹാം മിഷാബ് വാഹനാപകടത്തില്‍ മരിച്ചു

0

കോഴിക്കോട്:
ഫുട്‌ബോള്‍ താരം ഇസ്ഹാം മിഷാബ് (താപ്പ-45) വാഹനാപകടത്തില്‍ മരിച്ചു. സ്‌കൂട്ടറില്‍ സഞ്ചരിക്കവേ എതിരേ മീനുമായി വന്ന പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിക്കായിരുന്നു അപകടം.

1997-98ല്‍ എം എം ഹൈസ്‌കൂളിന് സുബ്രദോ മുഖര്‍ജി കപ്പ് നേടിക്കൊടുത്ത ടീമിലെ കളിക്കാരനായിരുന്നു. ആ വര്‍ഷംതന്നെ കേരളാ ടീമിനെ പ്രതിനിധീകരിച്ച്‌ ബിഹാറില്‍ നടന്ന ഇന്റര്‍‌സ്റ്റേറ്റ് സ്‌കൂള്‍ ടൂര്‍ണമെന്റിലും കളിച്ചു. ഗുരുവായൂരപ്പന്‍ കോളജ് ടീമിന് വേണ്ടിയും കേരള ജൂനിയര്‍ ടീമിന് വേണ്ടിയും ബൂട്ടണിഞ്ഞു.

പരപ്പില്‍ ശാദുലിപ്പള്ളി മുക്രി ഉമ്മറിന്റെയും റുഖിയയുടെയും മകനാണ്. ഭാര്യ: റൂബീന. മകള്‍: അസ റുഖിയ.
Content Highlights: Footballer Isham Mishab dies in car accident
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !