പാലിയേക്കരയില്‍ ടോള്‍ നിരക്കു കൂട്ടുന്നു; 10 മുതല്‍ 65 രൂപ വരെ വര്‍ധിക്കും

0
പാലിയേക്കരയില്‍ ടോള്‍ നിരക്കു കൂട്ടുന്നു; 10 മുതല്‍ 65 രൂപ വരെ വര്‍ധിക്കും

തൃശൂർ:
പാലിയേക്കര ടോൾ പ്ലാസയിൽ വ്യാഴാഴ്ച (സെപ്റ്റംബർ ഒന്ന്) മുതൽ ടോൾ നിരക്ക് കൂടും. ഒരു വശത്തേക്കുള്ള യാത്രയ്ക്കു 10 മുതൽ 65 രൂപ വരെ വർധിക്കും. കാറുകൾക്ക് 80 രൂപയായിരുന്നത് ഇനി 90 ആകും. പാലിയേക്കര ടോൾ പ്ലാസയിൽ എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണു ടോൾ നിരക്ക് പരിഷ്കരിക്കുന്നത്. 

ദിവസം ഒന്നിൽ കൂടുതൽ യാത്രകൾക്ക് കാറുകൾക്ക് 120 രൂപയായിരുന്നത് 135 ആകും. ചെറുകിട വാണിജ്യ വാഹനങ്ങളുടെ നിരക്ക് 140 ൽനിന്ന് 160 ആകും. ചെറുകിട വാണിജ്യ വാഹനങ്ങളുടെ ഒന്നിൽ കൂടുതൽ യാത്രകൾക്ക് 205 രൂപയുണ്ടായിരുന്നത് 235 രൂപയായും കൂടും.

ബസ്, ലോറി എന്നിവയ്ക്ക് 275 രൂപയായിരുന്നത് ഇനിമുതൽ 315 രൂപയാകും, ഒന്നിൽ കൂടുതൽ യാത്രകൾക്ക് ഇനിമുതൽ 475 രൂപയാണ് നിലവിൽ ഇത് 415 രൂപയായിരുന്നു.  മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 445 രൂപയായിരുന്നത് 510 ആകും. ഒന്നിലേറെ യാത്രകൾക്ക് നൽകിയിരുന്ന 665രൂപയ്ക്ക് പകരം ഇനി 765 രൂപ നൽകേണ്ടിവരും. 
Content Highlights: Toll rate increases at Paliekara; 10 to 65 will increase
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !