പാകിസ്താനില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 1136 ആയി. രാജ്യത്തെ മൂന്ന് കോടി 30 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചു.
അതേസമയം പ്രളയത്തില്‍ ഇതുവരെ 10 ബില്യണ്‍ യുഎസ് ഡോളറിന്റെ നാശനഷ്ടമുണ്ടായതായി ധനമന്ത്രി മിഫ്ത ഇസ്മായില്‍ പറഞ്ഞു. എന്നാല്‍ സമ്ബദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളെ വെള്ളപ്പൊക്കം എത്രത്തോളം മോശമായി ബാധിച്ചുവെന്ന് വിലയിരുത്തിയിട്ടില്ല.
'എന്റെ പക്കല്‍ പണമില്ല, എന്നാല്‍ എന്തെങ്കിലുമൊരു വഴി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ, എല്ലായിടത്തും നാശനഷ്ടങ്ങളാണ്, പാകിസ്താന്‍ മുങ്ങുകയാണ്-ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടാകുന്ന വിലക്കയറ്റം തടയാന്‍ പാകിസ്താന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതിനായി ഇന്ത്യയുമായി സഹകരിക്കാനാണ് പാകിസ്താന്‍ ആലോചിക്കുന്നത്. ഇന്ത്യയില്‍ നിന്ന് പച്ചക്കറികളും മറ്റും ഇറക്കുമതി ചെയ്യാനാണ് അടിയന്തരമായി ആലോചിക്കുന്നത്.
അതേസമയം പ്രധാനമന്ത്രി ഷഹബാസ് ശരീഫിന്റെ നേതൃത്വത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനായി അദ്ദേഹം ലോകരാജ്യങ്ങളോട് സഹായമഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജനസംഖ്യയുടെ ഏഴിലൊന്ന് പേരെ വെളളപ്പൊക്കം ബാധിച്ചതായാണ് കണക്കാക്കപ്പെടുന്നത്. 3451 കിലോമീറ്റര്‍ റോഡുകള്‍ വെള്ളപ്പൊക്കത്തില്‍ നശിച്ചു. 149 പാലങ്ങള്‍, 170 ഷോപ്പുകള്‍, 949,858 വീടുകളും തകര്‍ന്നു. രാജ്യത്തെ പരുത്തി വിളയുടെ പകുതിയോളം ഒലിച്ചുപോയിട്ടുണ്ട്. പച്ചക്കറികള്‍, പഴങ്ങള്‍, നെല്‍പ്പാടങ്ങള്‍ എന്നിവയ്ക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചു.
Content Highlights: Floods in Pakistan; The death toll has reached 1136



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !