കോഴിക്കോട്: നടക്കാവില്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഷോറൂമില്‍ തീപിടിത്തം. സ്കൂട്ടറിന്‍റെ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനിടെയാണു പൊട്ടിത്തെറിച്ച് തീപിടിച്ചത്. ഗോഡൗണില്‍ സൂക്ഷിച്ച 10 സ്കൂട്ടറുകള്‍ കത്തിനശിച്ചു. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
ചാർജ് ചെയ്തുകൊണ്ടിരുന്നപ്പോൾ വലിയ ശബ്ദത്തോടെ സ്കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. തൊട്ടുപിന്നാലെ തീപിടിച്ചു. ചാര്‍ജ് ചെയ്തുകൊണ്ടിരുന്ന സ്കൂട്ടറിന് പുറമേ സമീപത്തുണ്ടായിരുന്ന 9 സ്കൂട്ടറുകളും കത്തിനശിച്ചു. ഇവ സർവീസ് ചെയ്യാനായി ഷോറൂമിൽ എത്തിച്ചതായിരുന്നു.
ഷോര്‍ട് സര്‍ക്യൂട്ട് ആകാം അപകടകാരണം എന്നാണു നിഗമനം. വിശദമായ പരിശോധനയിൽ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ.
Content Highlights: Fire in electric scooter showroom; 10 scooters burnt


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !