ഐഫോണ്‍ 14 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ അവതരിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ടെക്ക് ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡിവൈസില്‍ ധാരാളം പുതിയ സാങ്കേതികവിദ്യകള്‍ കമ്ബനി ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രോ മോഡല്‍ സ്മാര്‍ട്ട്ഫോണുകളാണ് ഐഫോണിന്റെ നമ്ബര്‍ സീരീസ് ഡിവൈസുകളില്‍ ഏറ്റവും ഫീച്ചര്‍ റിച്ചായി എത്തുക.
ഏറ്റവും പുതിയ എ16 ബയോണിക്ക് ചിപ്പ്സെറ്റ്, നവീകരിച്ച ഡിസ്പ്ലെ, ഇങ്ങനെ ഏതാണ്ട് സ്ഥിരീകരിച്ചതും സ്ഥിരീകരിക്കാത്തതുമായ ധാരാളം ഫീച്ചറുകള്‍ ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്സ് സ്മാര്‍ട്ട്ഫോണുകളെക്കുറിച്ച് പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ പറഞ്ഞ് കേള്‍ക്കുന്ന ഏറ്റവും പുതിയ ഫീച്ചറാണ് ഐഫോണ്‍ 14 പ്രോയിലെ ഏറ്റവും പുതിയതും നവീകൃതവുമായ അള്‍ട്ര വൈഡ് ആംഗിള്‍ ക്യാമറ. കൂടുതല്‍ അറിയാന്‍ തുടര്‍ന്ന് വായിക്കുക.
ഐഫോണ്‍ 14 പ്രോയില്‍ ഉണ്ടാവുമെന്ന് കരുതുന്ന അള്‍ട്ര വൈഡ് ആംഗിള്‍ ക്യാമറ ലെന്‍സില്‍ ഉയര്‍ന്ന പിക്സല്‍ സൈസും പ്രതീക്ഷിക്കുന്നുണ്ട്. കുറഞ്ഞ ലൈറ്റിലും മെച്ചപ്പെട്ട പെര്‍ഫോമന്‍സ് ഉറപ്പ് വരുത്താന്‍ വേണ്ടിയാണ് വലിയ പിക്സല്‍ സൈസുള്ള ലെന്‍സ് നല്‍കുന്നത്. മിക്കവാറും ലൈറ്റിങ് കണ്ടീഷനുകളിലും മികവുറ്റ ഷോട്ടുകള്‍ പകര്‍ത്താന്‍ ഈ ലൈന്‍സിന് ശേഷിയുണ്ടാകും. പ്രൈമറി ക്യാമറയിലേത് പോലെ തന്നെ നോയ്സ് കുറഞ്ഞ, കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ എടുക്കാനും ഐഫോണ്‍ 14 പ്രോയ്ക്ക് കഴിയും.
നിലവിലെ ആപ്പിളിന്റെ ഫ്ലാഗ്ഷിപ്പ് ഡിവൈസുകളായ ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്സ് എന്നിവയില്‍ 1.0 മൈക്രോമീറ്റര്‍ പിക്സല്‍ സൈസ് ഉള്ള അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സുകളാണ് ഫീച്ചര്‍ ചെയ്യുന്നത്. 1.45 മൈക്രോമീറ്റര്‍ പിക്സല്‍ സൈസ് ഉള്ള വൈഡ് ആംഗിള്‍ ലെന്‍സാണ് ഐഫോണ്‍ 14 പ്രോ സീരീസില്‍ പ്രതീക്ഷിക്കുന്നത്. അതായത്, പിക്സല്‍ സൈസില്‍ ഏകദേശം 45 ശതമാനം വര്‍ധനവ്.
പ്രോ സീരീസ് ക്യാമറകളില്‍ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് ആപ്പിളെന്ന് പുറത്ത് വരുന്ന ഭൂരിഭാഗം റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നുണ്ട്. അതായത് പൊളിച്ച് പണിയുന്നത് അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് മാത്രമാകില്ല. പ്രൈമറി ക്യാമറയിലും ( വൈഡ് ആംഗിള്‍ ലെന്‍സ് ) ആപ്പിള്‍ കൈ വയ്ക്കുമെന്നാണ് സൂചന.
48 എംപി പ്രൈമറി ക്യാമറ ഫീച്ചര്‍ ചെയ്യുന്ന ആദ്യ ആപ്പിള്‍ സ്മാര്‍ട്ട്ഫോണ്‍ ആയിരിക്കും ഐഫോണ്‍ 14 പ്രോയെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എഫ് / 1.8 അപ്പര്‍ച്ചര്‍, 8കെ വീഡിയോ റെക്കോര്‍ഡിങ് ശേഷി എന്നിവയെല്ലാം പ്രൈമറി ലെന്‍സില്‍ പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
എ16 ബയോണിക് ചിപ്പ്സെറ്റുമായി പെയര്‍ ചെയ്ത് എത്തുന്ന പുതിയ ക്യാമറ സെന്‍സറുകള്‍ ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്സ് എന്നിവയുടെ ക്യാമറ കേപ്പബിളിറ്റീസ് കൂടുതല്‍ മികവുറ്റതാക്കും. ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്സ് ഫോണുകള്‍ ആസ്ട്രോഫോട്ടോഗ്രഫിയ്ക്കും സപ്പോര്‍ട്ട് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ച് ഇന്‍വൈറ്റിലും ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയിട്ടുണ്ട്.
ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്സ് എന്നീ ഡിവൈസുകള്‍ക്കായി കാത്തിരിക്കുന്നവര്‍ക്ക് ഈ വാര്‍ത്ത ആവേശം നല്‍കുന്നുണ്ടാവും. ഐഫോണ്‍ 14, ഐഫോണ്‍ 14 മാക്സ് എന്നീ മോഡലുകളില്‍ ഐഫോണ്‍ 13 ലേതിനും ഐഫോണ്‍ 13 മിനിയ്ക്കും സമാനമായി ഡ്യുവല്‍ ക്യാമറ സജ്ജീകരണം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐഫോണ്‍ 14, ഐഫോണ്‍ 14 മാക്സ് എന്നീ ഡിവൈസുകളില്‍ 12 എംപി വൈഡ് ആംഗിള്‍ ലെന്‍സും 12 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും ഉണ്ടായിരിക്കുമെന്നും കരുതുന്നു. എല്ലാ പ്രതീക്ഷകള്‍ക്കും കാത്തിരിപ്പുകള്‍ക്കും സെപ്റ്റംബര്‍ 7 വരെ മാത്രമാണ് ആയുസുള്ളത്.
Content Highlights: iPhone 14 Pro with the best camera in the world


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !