ലോകത്തിലെ അത്യാഢംബര ഹെലികോപ്റ്ററായ എച്ച് 145 എയർബസ് ഹെലികോപ്റ്റർ സ്വന്തമാക്കി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. ജര്‍മനി ആസ്ഥാനമായുള്ള എയര്‍ബസ് കമ്പനിയാണ് ഹെലികോപ്റ്ററിന്‍റെ നിര്‍മാതാക്കള്‍. ആധുനികതയ്ക്കും സാങ്കേതികമികവിനുമൊപ്പം നിരവധി സുരക്ഷ സജ്ജീകരണങ്ങളും ഉള്‍പ്പെടുത്തിയാണ് ഹെലികോപ്റ്ററിന്‍റെ രൂപ കല്‍പന. എച്ച് 145 എയർബസ് ഹെലികോപ്റ്റർ ലോകത്തിൽ തന്നെ ആകെ 1500 എണ്ണം മാത്രമേ പുറത്തിറക്കിയിട്ടുള്ളു. യൂസഫലിയുടെ പുതിയ ഹെലികോപ്റ്റർ കൊച്ചിയിൽ പറന്നിറങ്ങി.
എച്ച് 145 എയർബസ് ഹെലികോപ്റ്ററിന്റെ സവിശേഷതകൾ:
നാല് ലീഫുകളാണ് എച്ച് 145 ഹെലികോപ്റ്ററിനുള്ളത്. രണ്ട് ക്യാപ്റ്റന്മാര്‍ക്ക് പുറമെ ഏഴ് യാത്രക്കാര്‍ക്ക് ഒരേ സമയം സഞ്ചരിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. 785 കിലോവാട്ട് കരുത്ത് നല്‍കുന്ന രണ്ട് സഫ്രാന്‍ എച്ച് ഇ എരിയല്‍ 2 സി 2 ടര്‍ബോ ഷാഫ്റ്റ് എഞ്ചിനുള്ള എച്ച് 145 എയർബസ് മണിക്കൂറിൽ 246 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കും. സമുദ്രനിരപ്പില്‍ നിന്ന് 20000 അടി ഉയരത്തില്‍ വരെ പറന്നുപൊങ്ങാനുള്ള ക്ഷമതയുണ്ട്. ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക ചിഹ്നവും യൂസഫലിയുടെ പേരിന്റെ തുടക്കമായ വൈ എന്ന അക്ഷരവും ഹെലികോപ്റ്ററില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ 2021 ഏപ്രില്‍ 11 ന് കൊച്ചിയില്‍ അപകടത്തില്‍പെട്ടിരുന്നു. രണ്ട് പൈലറ്റുമാരും എംഎ യൂസഫലിയും ഭാര്യയും അടക്കം ആറ് യാത്രക്കാരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
ഇറ്റാലിയന്‍ നിര്‍മ്മിത കമ്പനി അഗസ്റ്റാ വെസ്റ്റ്ലാന്റിന്റെ V T -YMA ഹെലികോപ്റ്ററായിരുന്നു അന്ന് അപകടത്തിൽപ്പെട്ടത്.
Content Highlights: MA Yousafali owns a luxury helicopter H145



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !