തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. പ്ലസ് വണ്‍ പ്രവേശനം നേടിയ 3,08,000 പേരാണ് വിവിധ വിഭാഗങ്ങളിലായി ഇന്ന് ക്ലാസ്സുകളിലെത്തുക. മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം നീട്ടിയിട്ടുണ്ട്.
മൂന്നാം അലോട്ടുമെന്റില്‍ അര്‍ഹരായവര്‍ക്ക് ഇന്നു വൈകീട്ട് അഞ്ചുവരെ പ്രവേശനം നേടാം. മാനേജ്‌മെന്റ്- അണ്‍ എയ്ഡഡ് ക്വാട്ടകളില്‍ പ്രവേശനം നേടിയവരില്‍ മൂന്നാം അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നതിനും സൗകര്യം ലഭ്യമാണ്.
തുടര്‍ന്ന് സപ്ലിമെന്ററി അലോട്ടുമെന്റുകളില്‍ ഇതുവരെ പ്രവേശനം നേടാത്തവര്‍ക്ക് അവസരമൊരുക്കും. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും സപ്ലിമെന്ററി അലോട്ടുമെന്റുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്.
Content Highlights: Plus One classes from today; Those eligible in the third allotment will be admitted today


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !