വാദ്യോത്സവം തവനൂർ മിനി പമ്പയിൽ; സെപ്റ്റംബർ 2, 3, 4 തിയ്യതികളിൽ

0


കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ സോപാനം സ്ക്കൂൾ ഓഫ് പഞ്ചവാദ്യം സംഘടിപ്പിക്കുന്ന വാദ്യോത്സവം തവനൂർ മിനി പമ്പയിൽ വെച്ച് സെപ്തംബർ 2, 3, 4 തീയതികളിലായി നടക്കും
 കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ സെപ്തംബർ 2, 3,4 തീയതികളിലായി കുറ്റിപ്പുറം മിനി പമ്പയിൽ നടക്കുന്ന സോപാനം വാദ്യോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ കുറ്റിപ്പുറത്തു വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലറിയിച്ചു. 

 ഓണത്തോടനുബന്ധിച്ച് തിമില തായമ്പക, ചീനി മുട്ട്, പുള്ളുവൻപാട്ട്, കഥകളിപ്പദകച്ചേരി, ഇടയ്ക്ക വിസ്മയം, കുറുങ്കുഴൽ കച്ചേരി തുടങ്ങി വൈവിധ്യമാർന്ന കലകളും വിവിധ സെമിനാറുകളുമാണ് മൂന്നു ദിവസമായി നടക്കുന്ന വാദ്യോത്സവത്തിൽ നടക്കുക. 

രണ്ടാം തീയതി നടക്കുന്ന ചടങ്ങുകളുടെ ഉദ്ഘാടനം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും, മൂന്നാം തീയതി നടക്കുന്ന ചടങ്ങുകളുടെ ഉദ്ഘാടനം പി.നന്ദകുമാർ എം.എൽ.എയും, സമാപന ചടങ്ങുകളുടെ ഉദ്ഘാടനം കെ.ടി.ജലീൽ എം.എൽ.എയും നിർവ്വഹിക്കും. പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോ: അനിൽ വള്ളത്തോൾ, ആലംങ്കോട് ലീലാകൃഷ്ണൻ, മലബാർ ദേവസ്വം പ്രസിഡണ്ട് എം.ആർ.മുരളി, കരിയന്നൂർ നാരായണൻ നമ്പൂതിരി തുടങ്ങി നിരവധി പ്രമുഖർ സംബന്ധിക്കും. 

കുറ്റിപ്പുറം പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ ടി.വി.ശിവദാസ്, സോപാനം ഡയറക്ടർ സന്തോഷ് ആലംങ്കോട്, ടി.പി.മോഹനൻ, രാജേഷ് പ്രശാന്തിയിൽ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Vadyotsavam at Tavanur Mini Pampa; On September 2nd, 3rd and 4th
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !