അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് ഏകീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് ലഭ്യമാക്കുന്നതില്‍ രാജ്യത്തുടനീളമുള്ള പൗരന്മാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിനായാണ് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയം 2022 ഓഗസ്റ്റ് 26-ന് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
1949-ലെ അന്താരാഷ്ട്ര റോഡ് ട്രാഫിക് കണ്‍വെന്‍ഷനില്‍ (ജനീവ കണ്‍വെന്‍ഷന്‍) ഒപ്പുവച്ചിട്ടുള്ള രാജ്യമായ ഇന്ത്യ, ഈ കണ്‍വെന്‍ഷന്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം, രാജ്യങ്ങള്‍ പരസ്പരാടിസ്ഥാനത്തില്‍ അംഗീകരിക്കും വിധം ലൈസന്‍സ് ലഭ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
നിലവില്‍, നല്‍കുന്ന അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റിന്റെ ഫോര്‍മാറ്റ്, വലിപ്പം, മാതൃക, നിറം മുതലായവ സംസ്ഥാനങ്ങളിലുടനീളം വ്യത്യസ്തമായിരുന്നു. ഇക്കാരണത്താല്‍, നിരവധി പൗരന്മാര്‍ വിദേശ രാജ്യങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. പുതിയ ഭേദഗതിയിലൂടെ, പെര്‍മിറ്റിന്റെ ഫോര്‍മാറ്റ്, വലിപ്പം, നിറം മുതലായവ ജനീവ കണ്‍വെന്‍ഷന്റെ അടിസ്ഥാനമാതൃകയ്ക്ക് അനുസൃതമാനം വിധം ഇന്ത്യയിലുടനീളം ക്രമവത്കരിച്ചു.
പെര്‍മിറ്റിനെ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധിപ്പിക്കുന്നതിന് ക്യുആര്‍ കോഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണ അതോറിറ്റികളുടെ സൗകര്യത്തിനായി, വിവിധ കണ്‍വെന്‍ഷനുകളിലും 1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിലും പ്രതിപാദിക്കുന്ന വാഹന വിഭാഗങ്ങളുടെ താരതമ്യവും ചേര്‍ത്തിട്ടുണ്ട്.
Content Highlights: International Driving Permit has been unified in the country


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !