ജിദ്ദ: ഫിഫ ലോകകപ്പ് 2022 സീസണിൽ "ഹയ്യ' കാർഡ് കൈവശമുള്ള എല്ലാവർക്കും സൗദിയിൽ 60 ദിവസം വരെ ചെലവഴിക്കാൻ അവസരം. ഹയ്യ കാർഡുള്ള എല്ലാ ആരാധകരെയും സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2022 നവംബർ, ഡിസംബർ മാസങ്ങളിലായി ഖത്തറിലാണു ലോകകപ്പ് നടക്കുക.
ഹയ്യ കാർഡ് ഉടമകൾക്ക് വീസകൾക്കായുള്ള ഏകീകൃത ദേശീയ പ്ലാറ്റ്ഫോം വഴി ഇലക്ട്രോണിക് വിസ നേടിയ ശേഷം ലോകകപ്പ് ആരംഭിക്കുന്നതിന് 10 ദിവസം മുൻപു രാജ്യത്തേക്കു പ്രവേശിക്കാൻ അനുമതി നൽകും. ഇതിനായി സൗദി വിദേശകാര്യ മന്ത്രാലയം വെബ്സൈറ്റ് വഴി അപേക്ഷ നൽകിയാൽ മതി. മെഡിക്കൽ ഇൻഷുറൻസും ഇതിനൊപ്പം സ്വന്തമാക്കണം.
ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്നവർക്കുള്ള ഡിജിറ്റൽ ആൾറൗണ്ട് പെർമിറ്റാണ് "ഹയ്യ' കാർഡ്. ലോകകപ്പ് ടിക്കറ്റുകൾ വാങ്ങിയ ശേഷം മത്സരങ്ങളിൽ പങ്കെടുക്കാൻ ആരാധകർ നിർബന്ധമായും ഹയ്യ കാർഡിന് അപേക്ഷിക്കണം. മത്സര ദിവസങ്ങളിൽ ടിക്കറ്റ് എടുക്കുന്നവർക്കു സൗജന്യ പൊതുഗതാഗതം ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ഇതു നൽകുന്നു.
വിസാ കാലയളവിൽ എത്രതവണ വേണമെങ്കിലും സൗദിയിൽ പ്രവേശിക്കാനും പുറത്തുപോകാനും അനുമതിയുണ്ടായിരിക്കും. സൗദിയിൽ എത്തുന്നതിന് മുമ്പ് ഖത്തറിൽ പ്രവേശിച്ചിരിക്കണമെന്ന വ്യവസ്ഥയുമില്ല.
Content Highlights: 60-day visa to Saudi Arabia for Qatar FIFA "Hayya" ticket holders


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !