പാലക്കാട് തത്തമംഗലം സ്വദേശി സുബീഷ് (21) ആണ് കൊല്ലപ്പെട്ടത്. ജൂലൈ 19 മുതൽ ഇയാളെ കാണാതായിരുന്നു. വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
യാക്കര പുഴയുടെ സമീപത്ത് നിന്നുമാണ് സുബീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഫൊറൻസിക് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
കഞ്ചാവ് മാഫിയയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി നിഗമനം. ഈ മാസം 19ന് പാലക്കാട്ടെ മെഡിക്കൽ ഷോപ്പിനു സമീപം ബലമായി സ്കൂട്ടറിൽ കയറ്റി മലബാർ ആശുപത്രിക്ക് സമീപത്തെ ശ്മശാനത്തിൽ വച്ച് സുബീഷിനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.
Content Highlights: The incident where the young man was killed and thrown into the river; Five people in custody



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !