കൊച്ചി: കൊച്ചിയിൽ എ.ടി.എമ്മുകളിൽ കൃത്രിമം കാണിച്ച് വ്യാപകമായി തട്ടിപ്പ്. എ.ടി.എം. ക്യാഷ് ഡ്രോയിൽ നിന്ന് പണം പുറത്തു വരാതിരിക്കാൻ സ്കെയിൽ പോലെയുള്ള ഉപകരണം വെച്ചാണ് മോഷ്ടാവ് തട്ടിപ്പ് നടത്തിയത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നിരവധി എ.ടി.എമ്മുകളിൽ നിന്നാണ് ഇത്തരത്തിൽ പണം കവർന്നത്. ഓഗസ്റ്റ് 18 മുതൽ തുടങ്ങിയ തട്ടിപ്പിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. മോഷ്ടാവ് എ.ടി.എമ്മുകളിൽ തട്ടിപ്പുനടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ബാങ്ക് പുറത്തുവിട്ടു.
പ്രതി എ.ടി.എമ്മിൽ കയറി പണം വരുന്ന ഭാഗം സ്കെയിൽ പോലെയുള്ള ഉപകരണംവെച്ച് അടച്ച ശേഷം ഉപഭോക്താക്കൾ പണം പിൻവലിക്കാൻ വരുന്നതുവരെ പുറത്തു കാത്തുനിൽക്കും. പണം പിൻവലിക്കാൻ ഉപഭോക്താവ് എത്തുന്ന സമയത്ത് എ.ടി.എമ്മിൽ നിന്ന് പണം വരാത്ത സാഹചര്യമുണ്ടാകും. എ.ടി.എം. തകരാറാകും എന്ന ധാരണയില്‍ പണം പിൻവലിക്കാൻ വന്ന ഉപഭോക്താവ് തിരിച്ചുപോകും. ഇതിനുപിന്നാലെ മാറിനിന്നിരുന്ന പ്രതി എ.ടി.എമ്മിൽ കയറി ഉപകരണം എടുത്തുമാറ്റി പണം കൊണ്ടുപോവുകയാണ് ചെയ്യുന്നത്. മോഷ്ടാവിന്‍റെ മുഖം ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
Content Highlights: Widespread fraud by tampering with ATMs; Many people lost money


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !