തിരുവനന്തപുരം: സെപ്തംബർ നാലിനാണ് തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രനും ബാലുശേരി എം.എല്‍.എ സച്ചിന്‍ ദേവും വിവാഹിതരാകുന്നത്. വിവാഹത്തിന്റെ ക്ഷണക്കത്ത് പുറത്തിറക്കിയിരിക്കുകയാണ് സി പി എം ഇപ്പോൾ.
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരിലാണ് കത്ത് പുറത്തിറക്കിയത്. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് ഏവരെയും ക്ഷണിക്കുന്നത്. ലളിതമായി തയ്യാറാക്കിയ കത്തിൽ വരന്റെയും വധുവിന്റെയും മാതാപിതാക്കളുടെ പേരുകളില്ല. പകരം പാർട്ടിയിലെ ഭാരവാഹിത്വമാണ് പറയുന്നത്.
2022 സെപ്തംബർ നാലിന് രാവിലെ പതിനൊന്ന് മണിക്ക് എ കെ ജി സെന്ററിലാണ് ചടങ്ങ് നടക്കുന്നത്. ശേഷം കോഴിക്കോട് വിവാഹ സത്കാരം നടത്തും. കഴിഞ്ഞ മാർച്ചിലായിരുന്നു ആര്യയുടെയും സച്ചിന്റെയും വിവാഹ നിശ്ചയം നടന്നത്.
Content Highlights: Arya and Sachin get married on September 4; CPM with a simple invitation



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !