ദുബായ്: ശൈത്യകാലത്തിന്റെ വരവറിയിച്ച് യുഎഇയുടെ ആകാശത്ത് സുഹൈൽ നക്ഷത്രം തെളിഞ്ഞു. ബുധനാഴ്ച പുലർച്ചെയാണ് സുഹൈൽ നക്ഷത്രം ദൃശ്യമായതെന്ന് രാജ്യത്തെ ജ്യോതിശാസ്ത്രജ്ഞർ റിപ്പോർട്ട് ചെയ്തു. വേനലിന്റെ അവസാന ഘട്ടത്തിൽ പ്രത്യക്ഷപ്പെട്ട് ശൈത്യകാലം മുഴുവനും ദൃശ്യമാകുന്ന നക്ഷത്രമാണിത്.
സിറിയസിനു ശേഷം ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈൽ എന്നാണ് ഇന്റർനാഷണൽ അസ്ട്രോണമി സെന്റർ പറയുന്നത്. ഭൂമിയിൽ നിന്ന് ഏകദേശം 313 പ്രകാശവർഷം അകലെയാണ് നക്ഷത്രം സ്ഥിതി ചെയ്യുന്നത്. പുരാതന കാലം മുതൽ അറബ് ജനത ഋതുഭേദങ്ങൾ തിരി ച്ചറിയാനായി ഉപയോഗിക്കുന്നുണ്ട്.
സുഹൈൽ നക്ഷത്രം തെളിയുന്നത് പരമ്പരാഗതമായി യുഎഇയിൽ ചൂട് കുറഞ്ഞു തുടങ്ങുന്നതിന്റെ സൂ ചനയായാണ് വിലയിരുത്തപ്പെടുന്നത്. ഈ വേനൽക്കാലത്തു താപനില പലതവണ 50 ഡിഗ്രി സെൽ ഷ്യസ് വരെ എത്തിയതിനാൽ സുഹൈൽ നക്ഷത്രം പ്രത്യക്ഷമായത് പലർക്കും ആശ്വാസമാണ്.
Content Highlights: Suhail star visible; Hope that the heat will reduce in the UAE



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !