കൊച്ചി: എറണാകുളം നെട്ടൂരില്‍ പച്ചക്കറി മാര്‍ക്കറ്റിനു സമീപം യുവാവിനെ സുഹൃത്തായ യുവതിയുടെ ഭര്‍ത്താവ് അടിച്ചു കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇന്നു പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. മര്‍ദനത്തില്‍ അജയ് കുമാര്‍ തളര്‍ന്നുവീണു. കുറച്ചുസമയം കഴിഞ്ഞ് അവിടെനിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവെ വീണ്ടും കുഴഞ്ഞുവീണു. പിന്നാലെ സുരേഷ് എത്തി വീണ്ടും മര്‍ദിക്കുകയായിരുന്നു. പാലക്കാട് പിരായിരി സ്വദേശിയാണ് മരിച്ച അജയ് കുമാര്‍. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്കാരിയായ യുവതിയെ കാണാന്‍ അജയ് പാലക്കാട്ടു നിന്നെത്തി ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു.
ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍, യുവതിയുടെ ഭര്‍ത്താവ് പാലക്കാട് സ്വദേശിയായ സുരേഷും കൊച്ചിയില്‍ എത്തി. യുവതി ഹോസ്റ്റലിലാണ് താമസിക്കുന്നത്. രാത്രിയില്‍ കാണണം എന്നാവശ്യപ്പെട്ട് സുരേഷ് ഭാര്യയെക്കൊണ്ട് അജയ്കുമാറിനെ വിളിപ്പിച്ചു. ഭാര്യയെ കാറില്‍ ഇരുത്തിയ ശേഷമാണ് സുരേഷ്, അജയ്കുമാറിനെ ഹോട്ടല്‍ മുറിയില്‍നിന്ന് വിളിച്ചിറക്കി മര്‍ദിച്ചത്. തന്നെ കാണാനാണ് അജയ്കുമാര്‍ വന്നതെന്നു യുവതി സമ്മതിച്ചിരുന്നു. സുഹൃത്തുക്കളാണെന്നും തനിക്കു നല്‍കാനുള്ള പണം നല്‍കാന്‍ എത്തിയതാണെന്നും യുവതി പറയുന്നു.
Content Highlights: Called his friend with his wife: The scenes of beating him to death are out


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !