എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കല്‍ ഇനി അത്ര എളുപ്പമാകില്ല. ഓണ്‍ലൈന്‍ പണത്തട്ടിപ്പ് കൂടി വരുന്ന സാഹചര്യത്തില്‍ സുരക്ഷയുടെ ഭാഗമായി ഒരു കടമ്പ കൂടി വന്നിരിക്കുകയാണ്.
എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോൾ ഒരു ഒടിപി കൂടി ഇനി നല്‍കേണ്ടി വരും. പതിവ് പോലെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കും എന്നാല്‍ പണം വരുന്നതിന് മുന്‍പ് മൊബൈലില്‍ ഒരു ഒടിപി വരും. ഈ ഒടിപി എടിഎം മെഷീനില്‍ നല്‍കിയാല്‍ മാത്രമേ പണം വരികയുള്ളു. എന്നാല്‍ എല്ലാ ട്രാന്‍സാക്ഷനും ഇത്തരത്തില്‍ ഒടിപി നല്‍കേണ്ടതില്ല. പതിനായിരം രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കലുകള്‍ക്ക് മാത്രം ഒടിപി നല്‍കിയാല്‍ മതി. പുതിയ മാറ്റം വരുന്നതോടെ ഓണ്‍ലൈന്‍ പണത്തട്ടിപ്പ് ഉപഭോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കുമെന്ന് ബാങ്ക് പറയുന്നു.
Content Highlights: Know the new rule while withdrawing money from SBI ATM


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !