ഡല്‍ഹി: രാജ്യത്ത് 5 ജി സേവനം ഒക്ടോബര്‍ 12 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ്.ആദ്യഘട്ടങ്ങളില്‍ നഗരങ്ങളിലാവും സേവനം ലഭ്യമാവുകയെന്നും അദ്ദേഹം പറഞ്ഞു.
5ജി സേവനങ്ങള്‍ അതിവേഗം പുറത്തിറക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഒക്ടോബര്‍ 12 മുതല്‍ 5ജി സേവനങ്ങള്‍ ആരംഭിക്കും. ടെലികോം കമ്ബനികള്‍ ഇതിന്റെ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. മൂന്ന് വര്‍ഷത്തിനകം ആളുകള്‍ക്ക് താങ്ങാവുന്ന നിലയില്‍ സേവനം എത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞമാസമാണ് 5ജി ലേലമടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആദ്യഘട്ടങ്ങളില്‍ നഗരങ്ങളിലും പിന്നീട് പദ്ധതി ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാരിന്റെ പരിപാടി.
റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ആദാനി എന്റര്‍പ്രൈസസ് തുടങ്ങിയ സ്ഥാപനങ്ങളാണ് ലേലത്തില്‍ പങ്കെടുത്തത്.
72097.85 മെഗാഹെര്‍ട്‌സ് സ്‌പെക്‌ട്രം ആണ് ലേലത്തിന് വെച്ചത്. 20 കൊല്ലത്തേക്കാണ് സ്‌പെക്‌ട്രംനല്‍കുക. 600 മെഗാഹെര്‍ട്‌സ്, 700 മെഗാഹെര്‍ട്‌സ്, 800 മെഗാഹെര്‍ട്‌സ്, 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ്, 2100 മെഗാഹെര്‍ട്‌സ്, 2300 മെഗാഹെര്‍ട്‌സ് തുടങ്ങിയ ലോ ഫ്രീക്വന്‍സികള്‍ക്കും, 3300 മെഗാഹെര്‍ട്‌സ് മിഡ്‌റേഞ്ച് ഫ്രീക്വന്‍സിക്കും 26 ഗിഗാഹെര്‍ട്‌സ്) ഹൈ റേഞ്ച് ഫ്രീക്വന്‍സി ബാന്‍ഡിനും വേണ്ടിയുള്ള ലേലമാണ് നടന്നത്.
Content Highlights: Union Telecom Minister Ashwani Vaishnav said that 5G service will start in the country from October 12


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !