ഉരുള്‍പൊട്ടല്‍: ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

0
ഉരുള്‍പൊട്ടല്‍: ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു | Landslide: Five members of a family killed

തൊടുപുഴ കുടയത്തൂര്‍ സംഗമം കവലയ്ക്ക് സമീപം ഇന്നലെ രാത്രിയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ കുടയത്തൂര്‍ സ്വദേശി സോമന്റെയും കുടുംബത്തിന്റെയും സ്വപ്നങ്ങളാണ് തൂത്തെടുത്തത്.

ഉരുള്‍പൊട്ടലില്‍ വീടിന്റെ അസ്ഥിവാരമൊഴികെ മറ്റെല്ലാം ഉരുളിനോടൊപ്പം ഒലിച്ചുപോയി. വീട്ടില്‍ ഉറങ്ങിക്കിടന്ന കുടുംബത്തിലെ അഞ്ച് പേരും അതോടൊപ്പം ഒലിച്ചിറങ്ങി. അഞ്ച് വയസുള്ള കുട്ടിയടക്കം ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. കുടയത്തൂര്‍ സ്വദേശി സോമന്‍, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകള്‍ ഷിമ, ഷിമയുടെ മകന്‍ ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയില്‍ പെട്ടത്. എല്ലാവരുടെയും മൃതദേഹം കണ്ടെത്തി. ശക്തമായ മഴക്ക് പിന്നാലെ പുലര്‍ച്ചെ നാല് മണിയോടെയുണ്ടായ ഉരുള്‍പൊട്ടലിലാണ് വീട് തകര്‍ന്നത്. വീട് പൂര്‍ണമായും ഒലിച്ചുപോയി. വീടിന്റെ തറഭാഗം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ശക്തമായ ഉരുള്‍പൊട്ടലില്‍ വീടോടു കൂടെയാണ് ഇവര്‍ ഒലിച്ച്‌ പോയതെന്ന് കരുതുന്നു. വീടിരുന്ന സ്ഥലത്തിന് താഴെ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. 2018 ലെ പ്രളയത്തില്‍ പോലും വെള്ളം കയറാതിരുന്ന പ്രദേശങ്ങള്‍ പോലും ഇപ്പോള്‍ വെള്ളത്തിനടിയിലാണ്.

ഇന്നലെ രാത്രിയില്‍ പ്രദേശത്ത് ശക്തമായ മഴയാണ് പെയ്തിറങ്ങിയത്. ഈ മഴയ്ക്ക് പിന്നാലെ ഉരുള്‍പൊട്ടുകയായിരുന്നു. രാത്രിയില്‍ വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടി എത്തുമ്ബോഴേക്കും വീട് പൂര്‍ണമായും ഒലിച്ചു പോയിരുന്നു. റവന്യൂ വകുപ്പും പൊലീസും ഫയര്‍ഫോഴ്സ് സംഘും സ്ഥലത്തുണ്ട്. ജെ സി ബി ഉപയോഗിച്ച്‌ മണ്ണ് നീക്കിയാണ് ആളുകളെ കണ്ടെടുക്കുന്നത്.

പ്രദേശത്ത് നിലവില്‍ മഴ മാറി നില്‍ക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സുഗമമാണ്. പുളിയന്മല സംസ്ഥാന പാതയില്‍ നാടുകാണിക്ക് സമീപം മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു.

ഉരുള്‍പ്പൊട്ടല്‍ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തൊടുപുഴ പുളിയന്മല റോഡിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മലയോരമേഖലയിലുള്ള യാത്ര നിരോധിക്കണോയെ കാര്യത്തില്‍ വൈകീട്ട് തീരുമാനമെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു.

മധ്യകേരളത്തില്‍ മലയോര മേഖലയില്‍ അതിശക്തമായ മഴ ഇന്നും തുടരുകയാണ്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ പലയിടത്തും മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലുമുണ്ടായി. പത്തനംതിട്ടയില്‍ വായ്പൂര്‍, മുതുപാല, വെണ്ണിക്കുളം, ചുങ്കപ്പാറ പ്രദേശങ്ങളില്‍ വെളളം കയറി. 2018-ലെ പ്രളയത്തില്‍ പോലും വെളളം കയറാത്ത സ്ഥലങ്ങളിലാണ് ഇത്തവണ വെളളം കയറിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നു.

ഇന്ന് കേരളത്തിലെ 9 ജില്ലകളില്‍ യെല്ലോ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസ‍ര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. വയനാട് അമ്ബുകുത്തി മലയ്ക്ക് സമീപം മലവയലില്‍ മലവെള്ളപ്പാച്ചില്‍ രൂക്ഷമായി.

തെക്ക് പടിഞ്ഞാറന്‍ ബീഹാറിന് മുകളിലും സമീപ പ്രദേശങ്ങളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതും തെക്കന്‍ ബംഗാള്‍ ഉള്‍കടലിന്‍റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നതും തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നിന്നും തെക്കന്‍ തമിഴ്നാട് വരെ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതുമാണ് കേരളത്തില്‍ വ്യാപക മഴയ്ക്ക് കാരണമാകുന്നത്.
Content Highlights: Landslide: Five members of a family killed
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !