ഇടതുമുന്നണി സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് ശക്തമായി തുടരുന്നതിനിടെ ഗവര്‍ണറെ പരസ്യമായി പുകഴ്ത്തി സിപിഎം എം എല്‍ എ യു പ്രതിഭ രംഗത്ത്.
രാഷ്ട്രീയ അഭിപ്രായങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഗവര്‍ണറുടെ പെരുമാറ്റം മാതൃകാപരമാണ്. ചെട്ടിക്കുളങ്ങര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നവതി ആഘോഷച്ചടങ്ങില്‍ ഗവര്‍ണര്‍ വേദിയിലിരിക്കവെയാണ് എംഎല്‍എയുടെ അഭിപ്രായ പ്രകടനം.മലയാളം പഠിക്കാന്‍ ഗവര്‍ണര്‍ കാണിക്കുന്ന ഉത്സാഹവും കേരളീയ വേഷത്തോടുളള അദ്ദേഹത്തിന്റെ ഇഷ്ടവും പ്രശംസനീയമാണെന്നും എംഎല്‍എ പറഞ്ഞു.
എല്ലാവരോടും സ്നേഹത്തോടെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്. എല്ലാവരോടും അദ്ദേഹത്തിന് കരുതലുണ്ടെന്നും അവര്‍ പറഞ്ഞു.ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ആരോഗ്യനില മോശമാണെന്ന് ചടങ്ങില്‍ പറഞ്ഞപ്പോള്‍ വേദിയില്‍ നിന്ന് അദ്ദേഹത്തിന്‍റെ അടുത്തെത്തി ഗവര്‍ണര്‍ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.എം എല്‍എയുടെ വാക്കുകള്‍ക്ക് ചിരിയോടെ ഗവര്‍ണര്‍ നന്ദി പ്രകടിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കും ഈ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും മറ്റ് തിരക്കുകള്‍ മൂലം അദ്ദേഹം ചടങ്ങിന് എത്തിയിരുന്നില്ല.
Content Highlights: 'Governor's conduct is exemplary'; U Pratibha praised the governor


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !