ഇടുക്കി തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍ പൊട്ടലില്‍ മൂന്നുപേര്‍ മരിക്കുകയും രണ്ടുപേരെ കാണാതാകുകയും ചെയ്തു. ചിറ്റിടിച്ചാലില്‍ സോമന്റെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തതില്‍ സോമന്റെ അമ്മ 80 വയസ്സുള്ള തങ്കമ്മയേയും ഏഴുവയസ്സുള്ള ദേവാനന്ദിനേയും തിരിച്ചറിഞ്ഞു. സോമന്‍, ഭാര്യ ഷിജി, മകള്‍ ഷിമ എന്നിവരാണ് അപകടത്തില്‍പ്പെട്ട മറ്റുള്ളവര്‍. ഇതില്‍ ഷിമയുടെ മകനാണ് മരിച്ച ദേവാനന്ദ്. ഇവരുടെ വീട് പൂര്‍ണമായും ഒലിച്ചുപോയി.
പുലര്‍ച്ചെ നാല് മണിയോടെയാണ് ഉരുള്‍ പൊട്ടിയത്. കുടയത്തൂര്‍ സംഗമം കവലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജെസിബി ഉപയോഗിച്ചാണ് ഇപ്പോഴത്തെ രക്ഷാപ്രവര്‍ത്തനം. പ്രദേശത്തെ റോഡും കൃഷിയിടങ്ങളും ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയി.
ഇന്നലെ രാത്രി മുതല്‍ ഇവിടെ അതിശക്തമായ മഴയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മലവെള്ളപാച്ചില്‍ ഇപ്പോഴും തുടരുന്നുണ്ട്. സോമന്റെ വീടിന് സമീപത്തെ മറ്റൊരു വീടിന് കൂടി അപകടത്തില്‍ കേടുപാടുകള്‍ പറ്റി.
രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ആവശ്യമെങ്കില്‍ പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മഴ തുടരുന്നതിനാല്‍ മലയോര പ്രദേശങ്ങളില്‍ ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.
മേഖല ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശമായിരുന്നില്ലെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. രാത്രിയോടെയാണ് മഴ കനത്തത്. അതിനാല്‍ തന്നെ വേണ്ടത്ര മുന്നറിയിപ്പുകള്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.
Content Highlights: A landslide in Thodupuzha; Three dead, two underground


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !