വടക്കേമണ്ണ: ലഹരി വിരുദ്ധ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച ബോധ വൽക്കരണ ക്ലാസ് പ്രൗഢമായി. നൂറാടി റോസ് ലോഞ്ചിൽ നടന്ന സംഗമത്തിൽ നൂറുക്കണക്കിനാളുകൾ പങ്കെടുത്തു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ താജുദ്ദീൻ കുട്ടി.ജെ ഉദ്ഘാടനം ചെയ്തു. ലഹരി വ്യാപനത്തിനെതിരെ ശക്തമായ ചെറുത്തുനിൽപിന് നാം തയ്യാറാകണമെന്നും ലഹരി മുക്ത സമൂഹത്തിന് ജനകീയ കൂട്ടായ്‌മകൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം സർക്കിൾ ഇൻസ്പെക്ടർ ജോബി തോമസ് മുഖ്യാതിഥിയായിരുന്നു. മഹല്ല് പ്രസിഡണ്ട് പറവത്ത് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. പ്രശസ്ത ട്രൈനർ ഡോ.ഹംസ അഞ്ചുമുക്കിൽ ക്ലാസിന് നേതൃത്വം നൽകി. വാർഡ് മെമ്പർ കെ.എൻ.ഷാനവാസ്, സി.എച്ച്. ഇബ്റാഹിം, എം.പി ഷാജി എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Mediavisionlive.in


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !