റോഡിൽ കുഴിയുണ്ടായാൽ വിജിലൻസ് കേസെടുക്കും; 6 മാസത്തിനിടെ റോഡ് തകർന്നാൽ എ‍ഞ്ചിനീയർമാരും കരാറുകാരും പ്രതികളാകും

0
റോഡിൽ കുഴിയുണ്ടായാൽ വിജിലൻസ് കേസെടുക്കും; 6 മാസത്തിനിടെ റോഡ് തകർന്നാൽ എ‍ഞ്ചിനീയർമാരും കരാറുകാരും പ്രതികളാകും  | Vigilance will file a case if there is a pothole on the road; Engineers and contractors will be held responsible if the road breaks down within 6 months

സംസ്ഥാനത്ത് റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നടപടികളുമായി പൊതുമരാമത്ത് വകുപ്പ്. നിർമാണം പൂർത്തിയാക്കി, 6 മാസത്തിനകം റോഡ് തകർന്നാൽ എഞ്ചിനീയർമാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പിഡബ്ല്യുഡിയുടെ നീക്കം. ഇക്കാര്യം വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. ഉദ്യോഗസ്ഥരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുന്ന പക്ഷം അന്വേഷണം 6 മാസത്തിനകം പൂർത്തിയാക്കുകയും കോടതിയിൽ റിപ്പോർ‍ട്ട് സമ‍ർപ്പിക്കുകയും വേണം. 

നിർമാണം പൂർത്തിയാക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്ത റോഡ് ഒരു വർഷത്തിനിടയിൽ തകർന്നാലും ഉദ്യോഗസ്ഥരും കരാറുകാരും അന്വേഷണം നേരിടേണ്ടി വരും. ഇത്തരം അന്വേഷണം 3 മാസത്തിനകം പൂർത്തിയാക്കണം. മനഃപൂർവമായതോ, ഉത്തരവാദിത്തമില്ലായ്മ മൂലമുള്ളതോ ആയ വീഴ്ച കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം കാലാവസ്ഥ, മഴ ഉൾപ്പെടെയുള്ള പ്രശ്നങ്ങളാൽ റോഡ് തകരുന്ന പക്ഷം, ഈ നടപടികൾ ഉണ്ടാകില്ല.

കൽപ്പറ്റ ബൈപ്പാസിന്‍റെ നിർമ്മാണത്തിൽ വീഴ്ച്ച വരുത്തിയ കരാറുകാരനെ പുറത്താക്കി. കെആർഎഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയറുടേതാണ് നടപടി. നാല് തവണ കരാർ നീട്ടി നൽകിയിട്ടും 30% റോഡ് നിർമ്മാണം പോലും പൂർത്തിയാക്കിയില്ല. കർശന നിർദേശം നൽകിയിട്ടും കരാറുകാരൻ കേട്ട ഭാവം നടിച്ചില്ലെന്നും കെഅർഎഫ്ബി വ്യക്തമാക്കി.കൽപ്പറ്റ ബൈപ്പാസിന്‍റെ നിർമ്മാണത്തിൽ വീഴ്ച്ച വരുത്തിയ കരാറുകാരനെ പുറത്താക്കി. കെആർഎഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയറുടേതാണ് നടപടി. നാല് തവണ കരാർ നീട്ടി നൽകിയിട്ടും 30% റോഡ് നിർമ്മാണം പോലും പൂർത്തിയാക്കിയില്ല. കർശന നിർദേശം നൽകിയിട്ടും കരാറുകാരൻ കേട്ട ഭാവം നടിച്ചില്ലെന്നും കെഅർഎഫ്ബി വ്യക്തമാക്കി.
Content Highlights: Mediavisionlive.in
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !