വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട ബില്‍ ഇന്ന് നിയമസഭയില്‍ റദ്ദാക്കി. നിയമം റദ്ദാക്കിക്കൊണ്ടുള്ള ബില്ലാണ് ഇന്ന് നിയമസഭ ഏകകണ്ഠമായി പാസാക്കിയത്.
മുസ്‍ലിം നേതാക്കളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് റദ്ദാക്കാനുള്ള തീരുമാനമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍ സഭയില്‍ പറഞ്ഞു. വഖഫ് ബോര്‍ഡിലെ ഉദ്യോഗസ്ഥ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്‌ലിം സംഘടനകള്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയെ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് ബില്‍ റദ്ദാക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നത്.
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഖഫ് ബോര്‍ഡിനു കീഴിലുള്ള സര്‍വീസുകള്‍ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍ ബില്‍ റദ്ദാക്കുന്നതിനുള്ള ബില്ലിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിയമനത്തിന് പി.എസ്.സിക്ക് പകരം പുതിയ സംവിധാനം ഏര്‍പ്പെടുത്തും. അപേക്ഷ പരിശോധിക്കാന്‍ ഓരോ വര്‍ഷവും ഇന്റര്‍വ്യൂ ബോര്‍ഡ് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലുണ്ട്.
സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സഭയില്‍ പ്രതികരിച്ചു. പ്രതിപക്ഷത്തെ ഒഴിവാക്കി മുസ്‌ലിം സംഘടനകള്‍ എന്നു മാത്രം പറയുന്നത് യാഥാര്‍ഥ്യമല്ലെന്നും നീക്കത്തെ പ്രതിപക്ഷം എതിര്‍ത്തില്ലെന്ന് പറയുന്നത് തെറ്റാണ്. അന്നു ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നുവെന്നും സതീശന്‍ പറഞ്ഞു.
Content Highlights: The Assembly overturned the decision to leave the Waqf appointment to the PSC


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !