മാറാക്കര പഞ്ചായത്തിൽ കാട്ടുപന്നികളെ കൊന്നൊടുക്കും, ഷൂട്ടറെ നിയമിച്ച് ഉത്തരവിറങ്ങി; ജാഗ്രതാ സമിതികൾ രൂപീകരിച്ചു

0
മാറാക്കര പഞ്ചായത്തിൽ കാട്ടുപന്നികളെ കൊന്നൊടുക്കും, ഷൂട്ടറെ നിയമിച്ച് ഉത്തരവിറങ്ങി; ജാഗ്രതാ സമിതികൾ രൂപീകരിച്ചു | Wild boars will be killed in Marakara Panchayat, shooter appointed and ordered; Vigilance committees were formed


കാട്ടുപന്നി ശല്യം ഇല്ലായ്മ ചെയ്യുന്നതിന് മാറാക്കര പഞ്ചായത്തിൽ ഷൂട്ടറെ നിയമിച്ച് ഉത്തരവായ സാഹചര്യത്തിൽ തുടർപ്രവർത്തന്നങ്ങൾക്കായി കർഷക സംഗമം നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ ടിപി സജ്‌ന ടീച്ചർ ഉദ്ഘാടനം ചെയ്തു.

മാറാക്കര പഞ്ചായത്തിലെ കർഷകരുടെ നിരന്തര ആവശ്യമായിരുന്നു കാട്ടു പന്നി ശല്യം ഇല്ലാതാക്കി തങ്ങളുടെ കൃഷി സംരക്ഷിക്കുക എന്നുള്ളത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത്‌ ഭരണ സമിതിക്ക് മുമ്പിൽ കർഷകർ നിവേദനവും നൽകിയിരുന്നു.. പഞ്ചായത്ത്‌ ഭരണ സമിതി യോഗം ഈ പ്രശ്നം വിശദമായി ചർച്ച ചെയ്യുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.. സംസ്ഥാന ഗവൺമെന്റ് പഞ്ചായത്ത്‌ പ്രസിഡന്റുമാരെ ഹോണററി വൈൽഡ് ലൈഫ് വാർഡൻമാരായി നിയമിച്ച് ഉത്തരവായ ഉടനെ തന്നെ പഞ്ചായത്ത് പ്രസിഡണ്ട് ടി പി സജ്ന ടീച്ചറുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതി വനംവകുപ്പിലേക്ക് അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പിന്റെ അംഗീകാരമുള്ള ലൈസൻസ് ഷൂട്ടർമാരെ നിയമിച്ച് ഉത്തരവ് ആവുകയും ചെയ്തു. ഷൂട്ടർമാരും വേട്ടനായ്ക്കളും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ചാണ് കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുക. കർഷക സംഗമത്തിൽ കർഷക പ്രതിനിധികളെ ഉൾപ്പെടുത്തി ജനജാഗ്രത സമിതി രൂപീകരിച്ചു. വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളെ സംസ്കരണം ചെയ്യുന്നതിന് വേണ്ടിയുള്ള സ്ഥലവും മറ്റു സൗകര്യങ്ങളും ചെയ്തു തരാൻ പഞ്ചായത്ത് ഭരണസമിതി കർഷകരോ ട് അഭ്യർത്ഥിച്ചു. പഞ്ചായത്ത് ഭരണസമിതിക്ക് പരിപൂർണ്ണ പിന്തുണയാണ് ഓരോ കർഷകരും നൽകിയത്. പഞ്ചായത്ത് പ്രസിഡണ്ട് ടി പി സജ്ന ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഉമറലി കരേക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ ഒപി കുഞ്ഞുമുഹമ്മദ്,ശരീഫ ബഷീർ, പാമ്പലത്ത് നജ്മത്ത്, പഞ്ചായത്ത് മെമ്പർമാരായ ഷംല ബഷീർ,മുഫീദ അൻവർ, സജിത ടീച്ചർ, കെ പി നാസർ, റഷീദ് പാറമ്മൽ, കൃഷി ഓഫീസർ സലിം, എഡിസി മെമ്പർമാരായ പൂക്കയിൽ മാനു, കുഞ്ഞി മൊയ്‌ദു ഹാജി,ചന്ദ്രൻ നായർ, അസിസ്റ്റന്റ് സെക്രട്ടറി ബിജി എന്നിവർ പങ്കെടുത്തു. ഷൂട്ടർ സക്കീർ ഹുസൈൻ കർഷകർക്ക് കാര്യങ്ങൾ വിശദീകരിച്ചു നൽകി.
Content Highlights: Mediavisionlive.in
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !