സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും സജീവമായൊരു വ്യക്തി കൂടിയാണല്ലൊ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉടമ ആനന്ദ് മഹീന്ദ്ര. അദ്ദേഹം തന്‍റെ ട്വിറ്ററില്‍ പങ്കുവയ്ക്കാറുള്ള ഒട്ടുമിക്ക വീഡിയോകളും വൈറലാകാറുണ്ട്.അടുത്തിടെ അദ്ദേഹം ട്വീറ്റ് ചെയ്തൊരു ഗേറ്റിന്‍റെ ദൃശ്യമാണ് സമൂഹ മാധ്യമങ്ങളിപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയില്‍ കാറിന്‍റെ ഭാഗം പതിച്ച ഒരു ഗേറ്റാണുള്ളത്.
ആദ്യ കാഴ്ചയില്‍ വീടിന് മുന്നില്‍ കാര്‍ കിടക്കുന്നതായി തോന്നും. എന്നാല്‍ വീട്ടുടമ കാറിന്‍റെ ഡോര്‍ തുറന്ന് ഇറങ്ങുമ്പോഴാണ് അതൊരു ഗേറ്റാണെന്ന് ബോധ്യമാവുക.
ഇയാളൊരു കാര്‍ പ്രേമിയാണൊ അതൊ അതിഥികളെ ഇഷ്ടപ്പെടാത്ത അന്തര്‍മുഖനാണൊ അതൊ സരസനൊ അതല്ലെങ്കില്‍ ഇതെല്ലാം കൂടിയ ഒരാളൊ എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഏതായാലും വീഡിയോ വൈറലായിരിക്കുകയാണ്. നിരവധി പേര്‍ വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്.
This person is:
— anand mahindra (@anandmahindra) August 19, 2022
1) A passionate car lover?
2) An introvert who doesn’t want anyone to try and enter his home?
3) Someone innovative with a quirky sense of humour?
4) All of the above? pic.twitter.com/CZxhGR7VDb
Content Highlights: 'Car Gate' Viral Video Surprised Anand Mahindra

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !