റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിന്റെ രണ്ടാം എഡിഷനില്‍ ഇന്ത്യന്‍ ലെജന്‍ഡ്സിനെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ നയിക്കും.
കഴിഞ്ഞ സീസണില്‍ സച്ചിന്റെ തന്നെ നായകത്വത്തില്‍ ജേതാക്കളായ ഇന്ത്യ കിരീടം നിലനിര്‍ത്താനായാണ് ഇറങ്ങുന്നത്. കാണ്‍പൂര്‍, റായ്‌പൂര്‍, ഇന്‍ഡോര്‍, ഡെറാഡൂണ്‍ എന്നീ നഗരങ്ങളില്‍ സെപ്തംബര്‍ 10 മുതല്‍ ഒക്ടോബര്‍ 1 വരെയാണ് ടൂര്‍ണമെന്റ്. കാണ്‍പൂരിലാണ് ഉദ്ഘാടന മത്സരം. റായ്പൂരില്‍ രണ്ട് സെമിയും ഫൈനലും നടക്കും.
ഇത്തവണ ന്യൂസീലന്‍ഡ് ലെജന്‍ഡ്സ് ടീമും ടൂര്‍ണമെന്റില്‍ മത്സരിക്കും. ഇന്ത്യ, ഓസ്ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് കഴിഞ്ഞ സീസണില്‍ കളിച്ചത്.
Content Highlights: Sachin will lead the Indian team in the road safety series


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !