തൃശൂര്‍ എംജി റോഡില്‍ യുവതിയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമം. കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.
നടുവിലാലിന് സമീപമാണ് സംഭവമുണ്ടായത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവതിയെ ആണ് പ്രതി കുത്തിയത്. ഇരുവരും സംസാരിച്ചു കൊണ്ടിരിക്കെ കൈയില്‍ കരുതിയിരുന്ന ഷേവിങ് കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. യുവതി നിലവിളിച്ചതോടെ സമീപത്തുള്ളവര്‍ ഓടിയെത്തി ഇയാളെ കീഴ്‌പ്പെടുത്തി. പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പറയുന്നത്. യുവതിയെ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതി മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയുമായി ഏറെക്കാലമായി അടുപ്പമുണ്ടായിരുന്നതായാണ് വിഷ്ണു പറയുന്നത്. എന്നാല്‍ ഏറെക്കാലമായി തമ്മില്‍ കാണാത്തതിനാലാണ് തൃശൂരിലെത്തിയത്. സംസാരിച്ചുകൊണ്ടിരിക്കെ യുവതിയെ വിഷ്ണു പ്രകോപിതനായി ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇയാള്‍ മേത്തലയില്‍ ബാര്‍ബറായി ജോലി ചെയ്തു വരികയാണ്.
Content Highlights: Love Despair; An attempt was made to kill the young woman by slitting her throat


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !