ഓണത്തിന് ഒരു വട്ടി പൂവ്' ആതവനാട് ഗ്രാമപഞ്ചായത്തിലെ വിവിധ കൃഷിയിടങ്ങളിൽ ചെണ്ടുമല്ലിപ്പൂക്കളുടെ വിളവെടുപ്പ് ഉത്സവം നടന്നു. ആതവനാട് കൃഷിഭവൻ പരിസരത്ത് 55 സെൻറ് സ്ഥലത്ത് മാതൃക കർഷകനായ അശോകന്റെ ചേലൂരിൻ്റെ നേതൃത്വത്തിൽ നടത്തിയ സംഘകൃഷി തോട്ടത്തിലാണ് വിളവെടുപ്പ് ഉദ്ഘാടനം നടന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി സിനോബിയ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ശ്രീ ആസാദ് അലി അദ്ധ്യക്ഷനായിരുന്നു.
ബ്ലോക്ക്, സ്ഥിരം സമിതി അംഗം റിംഷാനി, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളയ ശ്രീ സുനീറ, ശ്രീ സാഹിന, ശ്രീ കുഞ്ഞുട്ടി, മെമ്പർമാരായ, എം സി ഇബ്രാഹീം, നാസർ പുളിക്കൽ,സലീനമുസ്തഫ, മൂഞ്ഞക്കൽമുസ്തഫ, പവിത്രൻ, അഷ്‌റഫ് നെയ്യത്തൂർ, ഷിജിൽഎം പി, ഫൗസിയ,കൃഷി ഓഫീസർ സുമയ്യ , മുൻ കൃഷി ഓഫീസർ ആരിഫ, കൃഷി അസിസ്റ്റൻസ് ഒഫീസർമാർ, എ എം സി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
ഗ്രാമപഞ്ചായത്തിലെ 17, 3, 12, 7, വാർഡുകളിൽ ആണ് പദ്ധതി ഈ വർഷം നടപ്പിലാക്കിയത്.
Content Highlights: Mediavisionlive.in




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !