റായ്പൂരിലും ഇന്ത്യന്‍ വിജയഗാഥ: കീവീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

0
Indian success story in Raipur too: Win ODI series against Kiwis

ന്യൂസിലന്‍ഡിനെതിരെ നടന്ന നിര്‍ണായകമായ രണ്ടാം ഏകദിനത്തില്‍ ആധികാരിക വിജയം സ്വന്തമാക്കി ടീം ഇന്ത്യ. 109 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 8 വിക്കറ്റിനാണ് വിജയിച്ചത്. ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.

ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവു പുലര്‍ത്തിയ ഇന്ത്യ 34.3 ഓവറില്‍ ന്യൂസിലന്‍ഡിനെ ഓള്‍ ഔട്ടാക്കിയിരുന്നു. താരതമ്യേന വളരെ ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന നീലപ്പടയ്ക്ക് വിജയലക്ഷ്യം മറികടക്കാന്‍ വെറും 20.1 ഓവറുകള്‍ മാത്രമാണ് വേണ്ടി വന്നത്. ബൗളിംഗില്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് ഷമി താരമായപ്പോള്‍ ചേസിംഗില്‍ 51 റണ്‍സ് അടിച്ച നായകന്‍ രോഹിത് ശര്‍മ്മയാണ് തിളങ്ങിയത്. 35 റണ്‍സുമായി പുറത്താകാതെ നിന്ന ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനവും ഇന്ത്യന്‍ വിജയം അനായാസമാക്കി.

ടോസ് നേടി ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് വേണ്ടി ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ബൗള്‍ ചെയ്തവരെല്ലാം വിക്കറ്റ് വീഴ്ത്തിയതോടെ കീവീസ് ചെറിയ സ്‌കോറില്‍ ഒതുങ്ങുകയായിരുന്നു. ആദ്യ 10 ഓവറിനുള്ളില്‍ തന്നെ സന്ദര്‍ശകര്‍ക്ക് അടിപതറിയിരുന്നു. പവര്‍ പ്ലേ അവസാനിക്കും മുമ്പ് തന്നെ ഓപ്പണര്‍മാര്‍ ഉള്‍പ്പെടെ 4 മുന്‍നിര ബാറ്റ്സ്മാന്‍മാരെ ന്യൂസിലന്‍ഡിന് നഷ്ടമായി.

കീവീസ് നിരയില്‍ വെറും 3 പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 36 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സാണ് ടോപ് സ്‌കോറര്‍. മിച്ചല്‍ ബ്രെയ്സ്വെല്‍ 22 റണ്‍സും മിച്ചല്‍ സാന്റ്നര്‍ 27 റണ്‍സും നേടി. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി 6 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ദ്ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ 2 വിക്കറ്റുകള്‍ വീതവും മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Content Highlights: Indian success story in Raipur too: Win ODI series against Kiwis
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !