മുംബൈ: ഇന്ത്യന്‍ താരം ജമിമ റോഡ്രിഗസ്, ഇന്ത്യന്‍ യുവ താരവും വെടിക്കെട്ട് ഓപ്പണറുമായ ഷെഫാലി വര്‍മ എന്നിവരെ ടീമിലെത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. രണ്ട് കോടി 20 ലക്ഷം രൂപയ്ക്ക് ജെമിമയേയും രണ്ട് കോടി രൂപയ്ക്ക് ഷെഫാലിയേയും ഡല്‍ഹി വിളിച്ചെടുത്തു. ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാന്നിങിനെ ഒരു കോടി ഒരു ലക്ഷത്തിനും അവര്‍ സ്വന്തമാക്കി.
ഇംഗ്ലണ്ട് താരം സോഫിയ ഡംക്‌ലിയെ ഗുജറാത്ത് ജയ്ന്റ്‌സ് 60 ലക്ഷത്തിന് സ്വന്തമാക്കി. ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ അമേലിയ കെറിനെ ഒരു കോടിക്ക് മുംബൈ ടീമിലെത്തിച്ചു. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഷബ്‌നം ഇസ്മയിലിനെ യുപി വാരിയേഴ്‌സ് ഒരു കോടിക്ക് സ്വന്തമാക്കി.
ഓസ്‌ട്രേലിയന്‍ താരം ബെത് മൂണിയെ ഗുജറാത്ത് സ്വന്തമാക്കി. താരത്തിനായി രണ്ട് കോടിയാണ് ടീം മുടക്കിയത്. യുപി ഒരു കോടി 40 ലക്ഷത്തിന് ഓസീസ് ഓള്‍റഔണ്ടര്‍ തഹില മഗ്രാത്തിനെ ടീമിലെത്തിച്ചു.
ദീപ്തി ശര്‍മയ്ക്കായി കടുത്ത ലേലം വിളിയാണ് നടന്നത്. രണ്ട് കോടി 60 ലക്ഷം രൂപയ്ക്ക് താരത്തെ യുപി വാരിയേഴ്‌സ് ടീമിലെത്തിച്ചു.
ഗുജറാത്ത് ജയ്ന്റ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ താരത്തിനായി കിണഞ്ഞു ശ്രമിച്ചു. രണ്ട് കോടി വരെ മുംബൈ ഇന്ത്യന്‍സ് ലേലം വിളിച്ചു. എന്നാല്‍ രണ്ട് കോടി 60 ലക്ഷത്തില്‍ യുപി ദീപ്തിയെ സ്വന്തം പാളയത്തിലെത്തിച്ചു.
ഇന്ത്യന്‍ പേസര്‍ രേണുക സിങിനെ ആര്‍സിബി സ്വന്തമാക്കി. താരത്തെ ഒരു കോടി 50 ലക്ഷത്തിനാണ് ആര്‍സിബി വിളിച്ചെടുത്തത്.
ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ നാറ്റ് സീവറിനെ മുംബൈ സ്വന്തമാക്കി. മൂന്ന് കോടി 20 ലക്ഷം രൂപയ്ക്കാണ് താരത്തെ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചത്.
ആറ് മാര്‍ക്വീ താരങ്ങളുടെ ആദ്യ ഘട്ട പട്ടികയില്‍ നിന്നാണ് താരങ്ങളെ തിരഞ്ഞെടുത്തത്. രണ്ടാം മാര്‍ക്വീ പട്ടികയില്‍ നിന്നാണ് ദീപ്തിയും രേണുകയും ടീമിലെത്തിയത്.
ആദ്യ ഘട്ടത്തില്‍ ഇന്ത്യന്‍ താരങ്ങളായ സ്മൃതി മന്ധാന, രണ്ടാമതായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരെയാണ് ടീമുകള്‍ സ്വന്തമാക്കിയത്. സ്മൃതിയെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഹര്‍മന്‍പ്രീതിനെ മുംബൈ ഇന്ത്യന്‍സും സ്വന്തമാക്കി. സ്മൃതിയെ മൂന്ന് കോട് 40 ലക്ഷം രൂപയ്ക്കാണ് ആര്‍സിബി സ്വന്തമാക്കിയത്. ഹര്‍മന്‍പ്രീതിനെ ഒരു കോടി 80 ലക്ഷം രൂപയ്ക്കാണ് മുംബൈ കൂടാരത്തിലെത്തിച്ചത്.
Content Highlights: Jamima for 2.20 crores, Shefali for two crores; Delhi Capitals brought to the camp
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !