മെസേജ് അയക്കാന്‍ മുതല്‍ വിഡിയോ കോള്‍ ചെയ്യാന്‍ വരെ എന്തിനും ഏതിനും വാട്‌സ്ആപ്പിനെ ആശ്രയിക്കുന്നവരാണ് നമ്മള്‍. പക്ഷെ കോണ്ടാക്ട് ലിസ്റ്റില്‍ ഇല്ലാത്ത ഒരാള്‍ക്ക് വാട്‌സ്ആപ്പിലൂടെ സന്ദേശമയക്കാന്‍ പറ്റുമോ? വാട്‌സ്ആപ്പില്‍ ആര്‍ക്കെങ്കിലും സന്ദേശം അയക്കണമെങ്കില്‍ ആദ്യം അവരുടെ നമ്പര്‍ സേവ് ചെയ്യണം. സേവ് ചെയ്യാത്ത ഒരു നമ്പറിലേക്കും മെസേജ് അയക്കാനുള്ള ഫീച്ചര്‍ വാട്‌സ്ആപ്പില്‍ ലഭ്യമല്ല. എന്നാല്‍ ഇതിന് ചില കുറുക്കുവഴികളുണ്ട്.
കോണ്ടാക്ട് സേവ് ചെയ്യാതെ വാട്‌സ്ആപ്പില്‍ മെസേജ് അയക്കാനുള്ള അഞ്ച് വഴികള്‍:
സെല്‍ഫ് ചാറ്റ് വിന്‍ഡോ: വാട്‌സ്ആപ്പ് തുറന്നതിന് ശേഷം വലത്തെ അറ്റത്തുനിന്ന് സേര്‍ച്ച് ഐക്കണ്‍ തെരഞ്ഞെടുക്കണം. അതില്‍ മെസേജ് ടു യുവര്‍സെല്‍ഫ് എന്ന ഓപ്ഷന്‍ കാണാം. അല്ലെങ്കില്‍ സേര്‍ച്ച് ബോക്‌സില്‍ 'You' എന്ന് ടൈപ്പ് ചെയ്യാം. സെല്‍ഫ് ചാറ്റ് വിന്‍ഡോയിലേക്ക് സേവ് ചെയ്യാത്ത ഫോണ്‍ നമ്പിര്‍ ടൈപ്പ് ചെയ്യുകയോ ്േപസ്റ്റ് ചെയ്യുകയോ സെന്‍ഡ് ചെയ്യുകയോ വേണം. ഫോണ്‍ നമ്പര്‍ മെസേജായി അയച്ചതിന് ശേഷം നമ്പര്‍ നീല നിറത്തില്‍ വരും. അതില്‍ ക്ലിക്ക് ചെയ്തതിന് ശേഷം ചാറ്റ് വിത്ത് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ആ നമ്പറിലേക്കുള്ള ചാറ്റ് വിന്‍ഡോ തുറന്നുവരും. നിലവില്‍ കോണ്ടാക്ട് ലിസ്റ്റിലുള്ള ആര്‍ക്കെങ്കിലും നമ്പര്‍ അയച്ചുനല്‍കിയും ഇതുപോലെ ചെയ്യാവുന്നതാണ്.
ഗ്രൂപ്പ് ചാറ്റ് വഴി: നിങ്ങള്‍ക്ക് മെസേജ് അയക്കേണ്ട നമ്പര്‍ നിങ്ങളുള്‍പ്പെട്ട ഏതെങ്കിലും വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഉണ്ടെങ്കില്‍ ഈ മാര്‍ഗ്ഗം തെരഞ്ഞെടുക്കാവുന്നതാണ്. ഗ്രൂപ്പില്‍ നിന്ന് നിങ്ങള്‍ക്ക് മെസേജ് അയക്കേണ്ട നമ്പര്‍ തെരഞ്ഞെടുക്കുക. നമ്പറില്‍ ടാപ്പ് ചെയ്യുമ്പോള്‍ ഒരു ചെറിയ വിന്‍ഡോ തുറന്നുവരും. ഇതില്‍ നിന്ന് മെസേജ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഇതുവഴി സന്ദേശങ്ങള്‍ അയക്കാവുന്നതാണ്.
വെബ് ബ്രൗസര്‍: ഫോണില്‍ വെബ് ബ്രൗസര്‍ തുറക്കണം. അതിനുശേഷം 'http://wa.me/91xxxxxxxxxx' (x ഫോണ്‍ നമ്പര്‍ വച്ച് പൂരിപ്പിക്കണം) എന്ന് സേര്‍ച്ച് ചെയ്യണം. നിങ്ങള്‍ ഒരു വാട്‌സ്ആപ്പ് സ്‌ക്രീനിലേക്ക് റിഡയറക്ട് ചെയ്യപ്പെടും. കണ്‍ടിന്യൂ ചാറ്റ് എന്ന പച്ച നിറത്തിലെ ബട്ടന്‍ തെരഞ്ഞെടുക്കാം. നിങ്ങള്‍ക്ക് മെസേജ് അയക്കേണ്ട നമ്പറിലേക്കുള്ള ചാറ്റ് വിന്‍ഡോ തുറന്നുകിട്ടും.
ട്രൂകോളര്‍: ട്രൂകോളര്‍ ആപ്പ് ഉപയോഗിക്കുന്നവരാണെങ്കില്‍ സേവ് ചെയ്യാത്ത നമ്പറുകളിലേക്ക് ഇത് ഉപയോഗിച്ച് മെസേജ് അയക്കാവുന്നതാണ്. ഫോണില്‍ ട്രൂകോളര്‍ ആപ്പ് തുറക്കുക. ഇതില്‍ നിങ്ങള്‍ക്കുവേണ്ട ഫോണ്‍ നമ്പര്‍ സേര്‍ച്ച് ചെയ്യുക. ആ നമ്പര്‍ ഉപയോഗിക്കുന്ന വ്യക്തിയുടെ പ്രൊഫൈല്‍ തുറന്നുവരും. താഴേക്ക് സ്‌ക്രോള്‍ ചെയ്താല്‍ വാട്‌സ്ആപ്പ് ബട്ടണ്‍ കാണാം. ഇത് ക്ലിക്ക് ചെയ്താല്‍ വാട്‌സ്ആപ്പ് ചാറ്റ് വിന്‍ഡോ തുറന്നുകിട്ടും.
ഐഫോണില്‍: ഐഫോണില്‍ ആപ്പിള്‍ ഷോര്‍ട്ട്കട്ട് ബട്ടണ്‍ തെരഞ്ഞെടുക്കുക. ഇതില്‍ നിന്ന് ആഡ് ഷോട്ട്കട്ട് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യാം. നോണ്‍-കോണ്ടാക്ട് ഷോട്ട്കട്ടിലേക്ക് വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. ഇന്‍സ്റ്റാള്‍ ആയതിന് ശേഷം അതില്‍ ടാപ്പ് ചെയ്യണം. ഒരു പോപ്അപ്പ് ലഭിക്കും. ഇതില്‍ നിന്ന് ചൂസ് റെസിപ്പിയന്റ് എന്ന ഓപ്ഷന്‍ എടുക്കുക. കണ്‍ട്രി കോഡ് അടക്കം മെസേജ് അയക്കേണ്ട ആളുടെ നമ്പര്‍ ടൈപ്പ് ചെയ്യുക. വാട്‌സ്ആപ്പ് ചാറ്റ് സ്‌ക്രീന്‍ തുറന്നുവരും.
Content Highlights: Can you send a message on WhatsApp without saving the phone number? Here are five shortcuts
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !