ലോക സമ്ബന്നരുടെ പട്ടികയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സമ്ബത്ത് നഷ്ടമായത് ഇന്ത്യന്‍ വ്യവസായികളായ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും.
2023 ല്‍ ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സിന്റെ കണക്കുകള്‍ പ്രകാരം, ഗൗതം അദാനിയുടെ സമ്ബത്ത് 78 ബില്യണ്‍ ഡോളറിലധികം ഇടിഞ്ഞു. അതായത് ഏകദേശം 64 ലക്ഷം കോടി രൂപ. അതേസമയം അംബാനിയുടെ ആസ്തിയില്‍ 5 ബില്യണ്‍ ഡോളറിലധികം ഇടിവ് വന്നു. അതായത് ഏകദേശം 41,000 കോടി രൂപ. രണ്ട് ശതകോടീശ്വരന്മാര്‍ക്കും കോടി ഈ വര്‍ഷം നഷ്ടമായത് മൊത്തം 83 ബില്യണ്‍ ഡോളറാണ്.
ഈ മാസം ആദ്യം ഗൗതം അദാനിയെ മറികടന്ന് മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും സമ്ബന്നനായ ഇന്ത്യക്കാരനായി മാറിയിരുന്നു. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം മുകേഷ് അംബാനിയുടെ ആസ്തി 81.5 ബില്യണ്‍ ഡോളറാണ്, ലോകത്തിലെ ഏറ്റവും മികച്ച ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 12-ാം സ്ഥാനത്താണ് മുകേഷ് അംബാനി. മറുവശത്ത് ഗൗതം അദാനിയുടെ സമ്ബത്ത് 42.7 ബില്യണ്‍ ഡോളറാണ്.
കഴിഞ്ഞ വര്‍ഷം ലോകത്തിലെ സമ്ബന്ന പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഗൗതം അദാനി ഇപ്പോള്‍ 29-ാം സ്ഥാനത്താണ്. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം സമ്ബന്നരുടെ പട്ടികയില്‍ ആദ്യ ആദ്യ 25 ശതകോടീശ്വരന്മാരില്‍ ഇപ്പോള്‍ അദാനിയുടെ പേരില്ല.
ജനുവരി 24 നാണ് അദാനി ഗ്രൂപ്പിനെതിരെ ഓഹരി തട്ടിപ്പ് ആരോപണവുമായി യുഎസ് ആസ്ഥാനമായുള്ള ഗവേഷക സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് എത്തുന്നത്. ഇതോടെ അദാനി ഗ്രൂപ്പ് കമ്ബനികളുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചെങ്കിലും രക്ഷയുണ്ടായില്ല.
ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം നടത്തുന്നത് അദാനി ഗ്രൂപ്പാണ്. മാത്രമല്ല, രാജ്യത്തെ ഏറ്റവും വലിയ കല്‍ക്കരി വ്യാപാരിയുമാണ് ഇവര്‍.
Content Highlights: Adani and Ambani are out of the top ten in the list of the world's richest people
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !