വരവും ചെലവും കണക്കുകൂട്ടി പ്രതിമാസ ബജററ് കൈകാര്യം ചെയ്യുക എന്നത് വലിയ ഉത്തരവാദിത്വമുള്ള കാര്യം തന്നെയാണ്.
അല്ലെങ്കില്‍ ശമ്ബളം കിട്ടിക്കഴിഞ്ഞാല്‍ മാസം പകുതിയാകുമ്ബോഴേക്കും പോക്കറ്റും കാലിയാകും. മാര്‍ച്ച് ഒന്ന് മുതല്‍ പഴയതുപോലെയല്ല കാര്യങ്ങള്‍. പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് പ്രതിമാസ ബജറ്റിനെ ബാധിക്കുക തന്നെ ചെയ്യും. അതുകൊണ്ടുതന്നെ 2023 മാര്‍ച്ച് മാസത്തിലെ മാറ്റങ്ങള്‍ പ്രതിമാസ ചെലവുകളെ ബാധിക്കുന്നതിനെക്കുറിച്ച് ധാരണയുണ്ടാകേണ്ടത് അത്യാവശ്യമാണ്.
അടുത്തിടെ റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ മിക്ക ബാങ്കുകളും വായ്പ പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് വായ്പ എടുത്തവരെയും എടുക്കാനിരിക്കുന്നവരെയും ബാധിക്കുക തന്നെ ചെയ്യും. ബാങ്കില്‍ നിന്നും വായ്പ എടുത്തവരുടെ കാര്യത്തിലാണെങ്കില്‍ ഇ എം ഐ അല്ലെങ്കില്‍ തിരിച്ചടക്കേണ്ട കാലാവധി കൂടാനാണ് സാധ്യത. കാലാവധി കൂടുന്നത് പലിശയും കൂടാന്‍ ഇടയാക്കും. പലിശ നിരക്കുയരുന്നത് സാധാരണക്കാര്‍ക്ക് സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ക്കും കാരണമാകും.
പാചകവാതക വിലവര്‍ധനവ് എപ്പോഴും സാധാരണക്കാരന് തിരിച്ചടി തന്നെയാണ്. എല്‍പിജി,പിഎന്‍ജി,സിഎന്‍ജി വിലകള്‍ മാസത്തിന്റെ തുടക്കത്തിലാണ് നിശ്ചയിക്കുന്നത്. ഫെബ്രുവരി മാസത്തില്‍ പാചകവാതക സിലിണ്ടറുകളുടെ വില കൂട്ടിയിട്ടില്ല. എന്നാല്‍ മാര്‍ച്ചില്‍ വിലവര്‍ധനവ് ഉണ്ടാകാനാണ് സാധ്യത.
2023 ലെ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കലണ്ടര്‍ പ്രകാരം മാര്‍ച്ചില്‍ സര്‍ക്കാര്‍, സ്വകാര്യ ബാങ്കുകള്‍ക്ക് 2 ദിവസം അവധിയായിരിക്കും. മാര്‍ച്ചില്‍ ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴ്ചകള്‍ പ്രവൃത്തിദിനവും, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകള്‍ അവധിദിവസവുമാണ്.
നികുതിദായകര്‍ക്ക് നിലവിലെ സാമ്ബത്തികവര്‍ഷത്തില്‍ നികുതി ഇളവിനുള്ള അവസരമുണ്ട്. സെക്ഷന്‍ 80 സി പ്രകാരം ആനുകൂല്യമുള്ള നിക്ഷേപ പദ്ധതികളില്‍ മാര്‍ച്ച് 31 ന് മുമ്ബ് നിക്ഷേപങ്ങള്‍ നടത്തിയാല്‍ നികുതി ഇളവ് ലഭിക്കും.
മാത്രമല്ല ഐ ടി നിയമങ്ങളില്‍ മാറ്റം വരുത്തിയതിനാല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിക്കുന്നവരും കരുതല്‍ പാലിക്കേണ്ടിവരും. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ക്ക് പുതിയ നിയമം ബാധകമാക്കിയാല്‍, അത്തരം പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്നവര്‍ പിഴ നല്‍കേണ്ടിവരും. കൂടാതെ വേനല്‍ക്കാലം തുടങ്ങുന്നതിനാല്‍ ഇന്ത്യന്‍ റെയില്‍വെ ട്രെയിന്‍ സമയക്രമത്തിലും മാറ്റങ്ങള്‍ വരുത്തിയേക്കും. മാര്‍ച്ച് മുതല്‍ നിരവധി പാസഞ്ചര്‍ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്താനാണ് സാധ്യത. ഇത് സംബന്ധിച്ച പട്ടിക മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കും.
Content Highlights: Budget changes effective from March; It will cost from tomorrow
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !