ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 1103 രൂപയായി. പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ.
വാണിജ്യ സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ 350 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 2119.50 രൂപയായി. എല്ലാം മാസവും ഒന്നാംതീയതി പാചകവാതകത്തിന്റെ വില എണ്ണകമ്പനികള്‍ പുനഃ പരിശോധിക്കാറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Huge hike in cooking gas prices; 50 per domestic cylinder increased by Rs
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !