മലപ്പുറം: ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു മലപ്പുറം മേൽമുറി എം.സി.ടി ഐ ടി ഇ വിദ്യാർഥികളുടെ നേതൃത്വത്തിൽ കോളേജിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.
ഡി എൽ എഡ് കരിക്കുലത്തിൽ ഭാഗമായി കുട്ടികളിൽ ജീവകാരുണ്യത്തിൻ്റെ പ്രധാനം വളർത്തുന്നതിന് ഭാഗമായാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. കോളേജിലെ ഇരുന്നൂറോളം വരുന്ന വിദ്യാർത്ഥികൾ വീട്ടിൽനിന്നും തയ്യാറാക്കികൊണ്ടുവന്ന പലഹാരങ്ങൾ, പാനീയങ്ങൾ, അരി വിഭവങ്ങൾ കോളേജിൽ പ്രത്യേകം സജ്ജമാക്കിയ കൗണ്ടറിൽ വിൽപ്പന നടത്തി.
രക്ഷിതാക്കളും അധ്യാപകരു വിദ്യാർത്ഥികളും ഫുഡ് ഫെസ്റ്റ് വിജയിപ്പിക്കാൻ എത്തി.കോളേജ് മാനേജ് സെക്രട്ടറി കൊന്നോല യൂസഫ് സാഹിബ് ഉദ്ഘാടനം ചെയ്തു .
ഇതിൽ നിന്നും ലഭിക്കുന്ന മുഴുവൻ പണവും ഡയാലിസിസ് സെൻറർ ഇലേക്ക് നൽക്കാനാണ് കുട്ടികളുടെ തീരുമാനം .ഫുഡ് ഫെസ്റ്റിൽ നിന്നും അരലക്ഷത്തോളം രൂപ പിരിച്ചെടുക്കാൻ സാധിച്ചു . അധ്യാപകരായ പി.ആർ സ്മിത, സ്റ്റാഫ് സെക്രട്ടറി കെ.പി റാഷിദ് ,പ്രോഗ്രാം കൺവീനർ ഇ കെ നൗഷാദ് .അധ്യാപക വിദ്യാർത്ഥികളായ റാഷിദ് പിലാക്കൽ, എം.ടി മുർഷിദ് കോഡൂർ, പി.ഷബീറലി, സി.കെഅജ്മൽ, എം.മാധവ്, കെ.സംഗീത പി.നിസാർ എന്നിവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: A food fest was organized as part of charity
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !