പത്തനംതിട്ട: അടൂരില്‍ യുവ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്ത നിലയില്‍. അടൂര്‍ തൊടുവക്കാട് സ്വദേശി ടെസ്സന്‍ തോമസാണ് (32) മരിച്ചത്.
കിടപ്പുമുറിയിലാണ് ടെസ്സന്‍ തോമസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഹരി വിപണിയിലെ നഷ്ടത്തെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് പൊലീസ് പറയുന്നത്. ഓഹരി വിപണിയില്‍ ടെസ്സന് രണ്ട് കോടിയുടെ നഷ്ടം ഉണ്ടായതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
അടുത്തിടെ അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഓഹരിവിപണി കനത്ത നഷ്ടമാണ് നേരിട്ടത്. നിക്ഷേപകര്‍ക്ക് കോടികളാണ് നഷ്ടമായത്. ഇപ്പോഴും വിപണി കരകയറിയിട്ടില്ല.
Content Highlights: 'Loss of two crores in share market'; The engineer committed suicide
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !