കോട്ടക്കൽ: സാമൂഹ്യ ക്ഷേമ പെൻഷൻ; വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു എന്നിവർക്ക് കത്ത് നൽകി.
സാമൂഹ്യ ക്ഷേമ പെൻഷൻ തുടർന്ന് ലഭിക്കണമെങ്കിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം എന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 28 നാണ് സർക്കാർ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള അവസാന തിയതി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ വില്ലേജുകളിൽ ഇപ്പോൾ മറ്റ് സർട്ടിഫിക്കറ്റുകൾ നൽകുന്ന സമയമായതിനാലും,സാമ്പത്തിക വർഷത്തിന്റെ അവസാനമായതിനാലും നല്ല തിരക്കുള്ളതിനാൽ സർട്ടിഫിക്കറ്റ് ലഭിക്കാതെ ജനം ബുദ്ധിമുട്ടുകയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തിയതി മാർച്ച് 31 വരെ നീട്ടി നൽകണം എന്ന് ആവശ്യപ്പെട്ടാണ് എം.എൽ.എ മന്ത്രിമാർക്ക് കത്ത് നൽകിയത്.
Content Highlights: Social Welfare Pension; The deadline for submission of income certificate should be extended - Prof. Abid Hussain Thangal MLA gave the letter to the ministers
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !