കോട്ടയ്ക്കല്‍: കിണർ നിർമ്മാണത്തിനിടെ മണ്ണിനടിയിൽപ്പെട്ട രണ്ട് തൊഴിലാളികളിൽ ഒരാൾ മരിച്ചു. രണ്ടാമത്തെയാളെ പുറത്തെടുത്തു. കോട്ടക്കലാണ് സംഭവം. പൊട്ടിപ്പാറ സ്വദേശികളായ അലി അക്ബർ, അഹദ് എന്നിവരാണ് രാവിലെ ഒമ്പതരയോടെ അപകടത്തിൽ പെട്ടത്. അലി അക്ബറാണ് മരിച്ചത്.
25 അടിയോളം താഴ്ചയുള്ള കിണറിൽ ജോലി എടുക്കുന്നതിനിടെയായിരുന്നു അപകടം. രണ്ടുമണിക്കൂറിലധികം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അഹദിനെ പുറത്തെടുത്തത്. മലപ്പുറത്ത് നിന്നുള്ള അഗ്നിശമനസേനയും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണ്ണ് നീക്കുന്നതിനിടെ വീണ്ടും ഇടിയുന്നതാണ് രക്ഷാപ്രവർത്തനത്തിന് തടസമായത്.
Content Highlights: A person died due to a landslide during the construction of a well in Kottakal
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !