വളാഞ്ചേരി: ഡോണാസ് ക്ലബ്ബ് പൂക്കാട്ടിരി നടത്തുന്ന വി.പി.ബാവ ഹാജി മെമ്മോറിയൽ വി.എഫ്.എ അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെൻ്റിന് വ്യാഴാഴ്ച രാത്രി 8 മണിക്ക് പുക്കാട്ടിരി സ്റ്റേഡിയത്തിൽ തുടക്കമാകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്യും. പൂക്കാട്ടിരിയിൽ സ്വന്തമായി ഒരു സ്റ്റേഡിയം നിർമ്മിക്കുക, ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുക തുടങ്ങിയ ഉദ്ദേശത്തോടെയാണ് ഒരു മാസം നീണ്ടു നിൽക്കുന്ന ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നത്. 24 ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ നൈജീരിയ, ഘാന, സുഡാൻ തുടങ്ങിയ രാജ്യങ്ങിൽ നിന്നുള്ള താരങ്ങളും പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഡോണാസ് ക്ലബ്ബ് പ്രസിഡൻ്റ് വി.പി. കുഞ്ഞുട്ടി, സെക്രട്ടറി വാഹിദ്.ടി, വി.എഫ്.എ സെക്രട്ടറി വി.പി.അബ്ദുറഹിമാൻ, ഡോണാസ് ക്ലബ്ബ് രക്ഷാധികാരി റഷീദ് കിഴിശ്ശേരി, വൈസ് പ്രസിഡൻ്റ് മുസ്തഫ.ടി, രായീൻ കുട്ടി.കെ എന്നിവർ സംബന്ധിച്ചു.
Content Highlights: The VFA All India Sevens Football Tournament will begin on Thursday at Pookattiri, Valancherry.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !