Trending Topic: Latest

കോടികളുടെ കുഴൽപ്പണ വേട്ട; പെരിന്തൽമണ്ണയിലും മങ്കടയിലുമായി പിടിച്ചെടുത്തത് 1.85 കോടി രൂപ

0

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലും മങ്കടയിലും ആയി 1.85 കോടിയുടെ കുഴൽപ്പണം പിടികൂടി. പെരിന്തൽമണ്ണ പോലീസ് 1.07 കോടിയും മങ്കട പോലീസ് 77 ലക്ഷം രൂപയുമാണ് വാഹനപരിശോധനയ്ക്കിടെ പിടികൂടിയത്. തൃശൂർ സ്വദേശികളായ ഡാനിൽ, ലോറൻസ് എന്നിവരാണ് പെരിന്തൽമണ്ണയിൽ പിടിയിലായത്.

ഇവർ സഞ്ചരിച്ച വാഹനത്തിന്റെ പിൻ സീറ്റിന് പിറകിൽ നിർമിച്ച രഹസ്യ അറയിൽ ആയിരുന്നു പണം. എസ് ഐ അഷ്റഫലിയും സംഘവുമാണ് പണം പിടികൂടിയത്. കസ്റ്റഡിയിൽ എടുത്ത വാഹനവും രൂപയും പെരിന്തൽമണ്ണ കോടതി മുമ്പാകെ ഹാജരാക്കും, തുടർ നടപടികൾക്കായി ഇൻകംടാക്സ് വിഭാഗത്തിനും, എൻഫോഴ്സ്മെൻ്റ് വിഭാഗത്തിനും റിപ്പോർട്ട് നൽകും. മങ്കട എസ് ഐ ഷിജോ സി തങ്കച്ചനും സംഘവും നടത്തിയ വാഹന പരിശോധനയ്ക്കിടെ തിരൂർക്കാട് ജുമാ മസ്ജിദിന് സമീപം വെച്ച് ആണ് കുഴൽപ്പണം പിടികൂടിയത്.

തൃശ്ശൂർ സ്വദേശിയായ ടിട്ടിയാണ് എഴുപത്തിഏഴു ലക്ഷത്തി ഇരുപത്തി ഒൻപതിനായിരത്തി അഞ്ഞൂറ് രൂപയുമായി പിടിയിലായത്. ജില്ലയിൽ ഈ വർഷം ഇത് വരെ 9 കേസുകളിലായി 10,35,39,400 രൂപ പിടികൂടിയിട്ടുണ്ട്. ജനുവരിയിൽ പെരിന്തൽമണ്ണയിൽ നിന്നും 4.59 കോടി രൂപയാണ് പിടികൂടിയത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കുഴൽ പണ വേട്ട ആയിരുന്നു ഇത്.
Content Highlights: Crores of money hunt; 1.85 crore seized in Perinthalmanna and Mangada
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !