ഒരു സർക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
സർക്കാരിനും കോർപ്പറേഷനും ജനങ്ങൾക്കും വിഷയത്തിൽ ഉത്തരവാദിത്തമുണ്ട്. ആക്ഷേപങ്ങൾ പരിശോധിക്കുമെന്നും തദ്ദേശ വകുപ്പിനെതിരായ അന്വേഷണം ശരിയല്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
സർക്കാരിനും കോർപ്പറേഷനും ജനങ്ങൾക്കും വിഷയത്തിൽ ഉത്തരവാദിത്തമുണ്ട്. ഒരു സർക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേത്. പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൃത്യമായ നടപടികളുണ്ടാകും. കൊല്ലം മാതൃകയിൽ മാലിന്യ സംസ്കരണം നടത്തും. ആക്ഷേപങ്ങൾ പരിശോധിക്കും. മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കരാർ കമ്പനിക്ക് പണം കൊടുത്തതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ശരിയല്ലെന്നും തദ്ദേശവകുപ്പ് കൃത്യമായി പരിശോധിച്ചാണ് പണം നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു. താൻ മന്ത്രിയായിരിക്കുമ്പോഴും മേയറെയും കരാറുകാരെയും വിളിച്ച് റിവ്യു നടത്തിയിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് സർക്കാരിനും ജനങ്ങൾക്കും നഗരസഭയ്ക്കും എല്ലാം ഉത്തരവാദിത്തമുണ്ട്. നല്ല ജാഗ്രതയുള്ള പണി സർക്കാർ ചെയ്യുന്നുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Brahmapuram is not the waste of one government, everyone is responsible': MV Govindan
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !