സ്പോട്ടിഫൈ പ്രീമിയം 4 മാസത്തേക്ക് സൗജന്യമായി ആസ്വദിക്കാം

0
സ്പോട്ടിഫൈ പ്രീമിയം 4 മാസത്തേക്ക് സൗജന്യമായി ആസ്വദിക്കാം Enjoy Spotify Premium for free for 4 months

ജനപ്രിയ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈ സൗജന്യമായി ഉപയോഗിക്കാവുന്ന സേവനമാണെങ്കിലും, ഓഫ്‌ലൈൻ ഡൗൺലോഡുകൾ, പരസ്യരഹിത മ്യൂസിക് സ്‌ട്രീമിംഗ്, ഉയർന്ന നിലവാരമുള്ള സ്‌ട്രീമിംഗ് പോലുള്ള ഫീച്ചറുകൾ ലഭിക്കാൻ ഒരാൾക്ക് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. സ്പോട്ടിഫൈ സൗജന്യമായി ഉപയോഗിക്കുന്നവരെ പ്രീമിയം സെഗ്മെന്റിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി, ആകർഷകമായ ഓഫറുമായി എത്തിയിരിക്കുകയാണ് സ്‌പോട്ടിഫൈ.

സ്‌പോട്ടിഫൈ ഉപയോക്താക്കൾക്ക് ഇപ്പോൾ ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഉടനീളം നാല് മാസത്തെ സൗജന്യ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. എന്നിരുന്നാലും, ഇത് ചെയ്യുന്നതിന് ഓട്ടോപേയ്‌മെന്റ് സജ്ജീകരിക്കേണ്ടതുണ്ട്. അത് യുപിഐ, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. പ്രമോഷണൽ കാലയളവിനുശേഷം, സ്‌പോട്ടിഫൈ പ്രീമിയം ലഭിക്കുന്നതിന് ഉപയോക്താക്കളിൽനിന്ന് പ്രതിമാസം 119 രൂപ ഈടാക്കും. തുടരാൻ ആഗ്രഹിക്കാത്ത ഉപയോക്താക്കൾക്ക് ഈ സബ്‌സ്‌ക്രിപ്‌ഷൻ കാലയളവ് അവസാനിക്കുന്നതിന് മുൻപ് അത് കാൻസൽ ചെയ്യാൻ കഴിയും.

അടുത്തിടെ നിങ്ങൾ ഒരു സാംസങ് സ്മാർട്ട്‌ഫോൺ വാങ്ങിയിട്ടുണ്ടെങ്കിൽ,നിങ്ങൾ കൂടുതൽ ഭാഗ്യവാനാണ്. കാരണം തിരഞ്ഞെടുത്ത മോഡലുകളിൽ സ്‌പോട്ടിഫൈ മൂന്ന് മാസത്തെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുന്നു. പുതിയ ഓഫറുമായി ചേർക്കുമ്പോൾ (അത് മാർച്ച് 9ന് അവസാനിക്കും). ഉപയോക്താക്കൾക്ക് കുറഞ്ഞത് 800 രൂപ മൂല്യമുള്ള ഏഴ് മാസത്തെ സൗജന്യ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും.

സൗജന്യ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ എങ്ങനെ നേടാം?

നിങ്ങളുടെ സ്മാർട്ട്ഫോണിൽ സ്‌പോട്ടിഫൈ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഉണ്ടെന്ന് ഉറപ്പാക്കുക. ആപ്പ് തുറക്കുക > ലോഗിൻ ചെയ്യുക അല്ലെങ്കിൽ ഒരു പുതിയ അക്കൗണ്ട് സൃഷ്‌ടിക്കുക > പ്രീമിയത്തിൽ ക്ലിക്ക് ചെയ്ത് “4 മാസത്തേക്ക് സൗജന്യം” എന്ന് പറയുന്ന പ്രീമിയം വ്യക്തിഗത പ്ലാൻ തിരഞ്ഞെടുത്ത് സൗജന്യമായി സ്‌പോട്ടിഫൈ പ്രീമിയം ലഭിക്കാൻ ഓട്ടോ പേയ്‌മെന്റ് പൂർത്തിയാക്കുക.

ആൻഡോയിഡ്, ഐഒഎസ് ഉപകരണങ്ങളിൽ ഓഫർ ലഭ്യമാണ്. ഓഫർ മാർച്ച് 9ന് അവസാനിക്കുമെന്ന കാര്യം ശ്രദ്ധിക്കുക. അതിനാൽ, സ്‌പോട്ടിഫൈ മ്യൂസിക് സ്ട്രീമിംഗ് ആപ്പ് പരമാവധി പ്രയോജനപ്പെടുത്തുന്നതിന് അതിന് മുമ്പ് സബ്‌സ്‌ക്രൈബ് ചെയ്യുന്നത് ഉറപ്പാക്കുക.
Content Highlights: Enjoy Spotify Premium for free for 4 months
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !