കൊച്ചി: സ്വർണം കടത്താൻ ശ്രമിച്ച വിമാന ജീവനക്കാരൻ അറസ്റ്റിൽ. എയർ ഇന്ത്യ ജീവനക്കാരനായ ഷാഫിയാണ് പിടിയിലായത്. വയനാട് സ്വദേശിയായ ഷാഫി തന്റെ കൈകളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് അറിയിച്ചു.
നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 1,487 ഗ്രാം സ്വർണമാണ് പ്രതിയിൽ നിന്നും പിടികൂടിയത്. ബഹ്‌റൈൻ-കോഴിക്കോട്-കൊച്ചി എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരനായിരുന്നു ഷാഫി. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം കൈകളിൽ പതിപ്പിച്ച് ഷർട്ട് കൊണ്ട് മൂടിയ നിലയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പ്രതി കസ്റ്റംസിന്റെ പിടിയിലായി.
Content Highlights: Air India cabin crew arrested at Nedumbassery airport for smuggling gold
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !