വളാഞ്ചേരി: കാലങ്ങളായി വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ മുപ്പതാം വാർഡ് അമ്പലപറമ്പ് ഡിവിഷനിൽ വികസനം എന്നത് എത്തി നോക്കിയിട്ടില്ലന്നും വാർഡ് കൗൺസിലർ രാജിവെക്കണമെന്നും അമ്പല പറമ്പ് ജനകീയ സമിതി നേതാക്കൾ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വാർഡിൽ അടിസ്ഥാനമായി വേണ്ട കുടിവെള്ളമോ, റോഡ് നവീകരണമോ ഇല്ലാത്തതിനാൽ പ്രദേശവാസികൾ തീരാദുരിതത്തിലാണ്. തെരെഞ്ഞെടുപ്പ് കാലങ്ങളിൽ വാഗ്ദാനങ്ങളുടെ പെരുമഴയുമായി വരുന്ന ഇടത് വലതു മുന്നണികളാണ് അമ്പല പറമ്പ് വാർഡിൻ്റെ വികസന മുരടിപ്പിന് കാരണമെന്നും വികസനം എത്തിക്കാൻ ശ്രമം നടത്താത്ത കൗൺസിലർ തൽസ്ഥാനം രാജിവെക്കണമെന്നും വെള്ളിയാഴ്ച രാവിലെ മുനിസിപാലിറ്റിയിലേക്ക് മാർച്ച് നടത്തുമെന്നും ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ എം.കുഞ്ഞിപ്പ കായൽ മടം, മജീദ് ആലുക്കൽ, അബ്ബാസ്പിലാക്കോളിൻ, അബു കരിമ്പിയിൽ എന്നിവർ പങ്കെടുത്തു.
Content Highlights: Stagnation of development.. People's Samiti activists want thirtieth ward councilor to resign... March to Valancherry Municipality tomorrow
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !